യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് തിരിച്ചടി; വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി പുനഃപ്പരിശോധിക്കുന്നു

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതോടെ ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കാന്‍ ആലോചിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ലേബര്‍ ഗവണ്‍മെന്റിന് എതിരായ പൊതുജന രോഷം നിഗല്‍ ഫരാഗിന്റെ റിഫോം യുകെയ്ക്ക് എത്രത്തോളം അനുകൂലമായെന്നത് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ അടുപ്പക്കാര്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്.

ഇതോടെയാണ് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിയില്‍ തിരുത്തല്‍ വരുത്തി ജനരോഷം തണുപ്പിക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. സമ്പൂര്‍ണ്ണമായി നടപടി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, പേയ്‌മെന്റ് ലഭിക്കാനുള്ള മിനിമം വരുമാനം 11,500 പൗണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുതെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയം നേടി അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളില്‍ ഒന്നായിരുന്നു വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ തീരുമാനം. വലിയ വിവാദമായി മാറിയെങ്കിലും ഇത് സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനാല്‍ ലേബര്‍ ഇതിനെ ന്യായീകരിച്ച് വരികയായിരുന്നു. എന്നാല്‍ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തിരിച്ചടി നല്‍കിയതോടെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന ആശങ്ക ചില കാബിനറ്റ് മന്ത്രിമാര്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

പ്രായമായ വോട്ടര്‍മാര്‍ ഇപ്പോള്‍ റിഫോം യുകെയ്ക്ക് പിന്തുണ നല്‍കുന്നതിലേക്ക് ഈ തെറ്റാണ് കാരണമായതെന്ന് പല ലേബര്‍ എംപിമാരും വിമര്‍ശിക്കുന്നു. സുരക്ഷിതമെന്ന് ലേബര്‍ വിശ്വസിച്ച റണ്‍കോണ്‍ & ഹെല്‍സ്ബി ഉപതെരഞ്ഞെടുപ്പില്‍ റിഫോം ജയിച്ചുകയറിയത് സ്റ്റാമറിനെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയാണ് ചെയ്തത്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ കടുംപിടുത്തങ്ങളില്‍ എംപിമാര്‍ രോഷാകുലരാണ്. 10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ 300 പൗണ്ട് വരെയുള്ള പേയ്‌മെന്റാണ് റീവ്‌സ് നീക്കം ചെയ്തത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions