നെയ്യാറ്റിന്‍കരയില്‍ മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്.
വാഹന പരിശോധനയ്ക്കിടയിലാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിണ്ട്. അനീഷ് അലിയുടെ ഒരു ചിത്രം റിലീസാവാനിരിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
നേരത്തെ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ, സമീര്‍ താഹിര്‍ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയില്‍ പിടികൂടിയിരുന്നു.