നാട്ടുവാര്‍ത്തകള്‍

ഇന്ത്യ ആക്രമിച്ചത് പാക് ഭീകരരെ മാത്രം ; സാധാരണക്കാരേയോ പാക് സൈന്യത്തേയോ ലക്ഷ്യമിട്ടിട്ടില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: ബുധനാഴ്ച പുലര്‍ച്ചെ 1.05 ന് തുടങ്ങി 1.28 വരെ 23 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തില്‍ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാക് സൈന്യത്തെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും 21 ഭീകരക്യാമ്പുകളാണ് ഇന്ത്യ ലക്ഷ്യം വെച്ചതെന്നും ഒമ്പതെണ്ണത്തില്‍ അടിച്ചെന്നും പറഞ്ഞു. ഭീകരരുടെ കെട്ടിടമോ കെട്ടിടങ്ങളോ ആണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന്റെ കൃത്യമായ മാപ്പും ആക്രമണശേഷമുള്ള വിഷ്വലുകളുമായിട്ടായിരുന്നു വാര്‍ത്താസമ്മേളനം.

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇന്ത്യ നല്‍കിയതെന്നും കൊല്ലപ്പെട്ടത് ഭീകരര്‍മാത്രമാണെന്നും സാധാരണക്കാരെ ഒരു തരത്തിലും ലക്ഷ്യമിട്ടിട്ടില്ലെന്നും സേന വ്യക്തമാക്കി. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ 21 ഇടങ്ങള്‍ ടാര്‍ഗറ്റ് ചെയ്ത് അതില്‍ ഒമ്പതെണ്ണമാണ് തകര്‍ത്തതെന്നും പറഞ്ഞു. മൂന്ന് ദശകമായി പാകിസ്താന്‍ ഭീകരതയ്ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നു. മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തൂക്കിലേറ്റിയ അജ്മല്‍ കസബ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പരിശീലനം നല്‍കിയ കേന്ദ്രങ്ങള്‍ തകര്‍ത്തതായും പറഞ്ഞു. വെറും 25 മിനിറ്റ് മാത്രമാണ് ആക്രമണം നടത്തിയതെന്നും എവിടൊക്കെയാണ് ആക്രമണം നടത്തിയതെന്നും മാപ്പും ദൃശ്യങ്ങളും വെച്ചായിരുന്നു വിശദീകരിച്ചത്. പാക് ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടായിരുന്നു സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയത്. പഹല്‍ഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നെന്നും പാകിസ്താനുള്ള ഏറ്റവും ശക്തമായ സന്ദേശവുമാണ് ഇന്ത്യ നല്‍കിയതെന്നും പറഞ്ഞു.

പാകിസ്താനിലെ ഏതെങ്കിലും സൈനികകേന്ദ്രങ്ങളോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഭീകരവാദികളെ സൃഷ്ടിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് അക്രമം വിതയ്ക്കാന്‍ വിടുന്ന കേന്ദ്രങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് അവയില്‍ ചിലതിനെയാണ് ആക്രമിച്ചതെന്നും അത് വലിയ വിജയമായെന്നും സൈന്യം പറഞ്ഞു. പഹല്‍ഗാമില്‍ ബന്ധുക്കളുടെ മുന്നിലിട്ട് ഉറ്റവരെ പോയിന്റ്ബ്‌ളാങ്കില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയവര്‍ക്കുള്ള മറുപടിയാണ് നല്‍കിയതെന്നും സൈന്യം കൃത്യമായി വിവരിച്ചു. ലഷ്‌ക്കറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടിആര്‍എഫ് ഗ്രൂപ്പാണ് പെഹല്‍ഗാമില്‍ ആക്രമണം നടത്തിയതെന്നും സൈന്യം കുറ്റപ്പെടുത്തി. പാകിസ്താനിലെ ഭീകരവാദത്തെക്കുറിച്ച് പല തവണ വിവരം നല്‍കിയിട്ടും അത് ഇല്ലാതാക്കുന്നതില്‍ ഐക്യരാഷ്ട്രസഭ പരാജയമാണെന്നും പറഞ്ഞു. 14 ദിവസം പാകിസ്താന് സമയം നല്‍കിയെന്നും എന്നാല്‍ ഈ ഭീകരകേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമോ ഭീകരരെ പിടികൂടാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് ഇന്ത്യ ആക്രമിച്ചതെന്നും പറഞ്ഞു.

ഇന്ത്യ അന്താരാഷ്ട്രനിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യ ആക്രമണങ്ങള്‍ നടത്തിയതെന്നും കൃത്യമായ ഇന്റലിജന്റ്‌സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രി പറഞ്ഞു. പാകിസ്താന്‍ ആഗോളഭീകരരുടെ ആസ്ഥാനമാണെന്നും ഇന്ത്യയില്‍ മതസ്പര്‍ദ്ധ വളര്‍ത്തി വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. പ്രതിരോധസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് രണ്ട് വനിതാ സൈനികര്‍ ഇന്ത്യന്‍ ആക്രമണത്തെക്കുറിച്ച് വിവരിക്കാന്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയത്. വിംഗ് കമന്റര്‍ വോമിക സിംഗ് , കേണല്‍ സോഫിയാ ഖുറേഷി എന്നിവര്‍ക്കൊപ്പം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രിയും പങ്കെടുത്തു.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions