യു.കെ.വാര്‍ത്തകള്‍

ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷാ ഫലം ആപ്പ് വഴിയും അറിയാം

ഈ വേനല്‍ക്കാലത്ത്, മാഞ്ചസ്റ്ററിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെയും ഏകദേശം 95,000 ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് എന്ന പുതിയ ആപ്പ് വഴി പരീക്ഷാഫലം ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പരീക്ഷണത്തിന്റെ ഭാഗമായാണ് ആപ്പ് വഴി പരീക്ഷ ഫലം അറിയുന്ന സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് ആപ്പ് പരീക്ഷിച്ച് വരികയാണ്. കോളേജ് പ്രവേശനത്തിനുള്ള സമയവും പണവും ലാഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശരിയായ പിന്തുണ നല്‍കേണ്ടതിന്റെ പ്രാധാന്യം അധികൃതര്‍ ചൂണ്ടിക്കാട്ടി. ട്രയലിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരമ്പരാഗത രീതിയില്‍ സ്കൂളില്‍ നിന്ന് പരീക്ഷാഫലം ശേഖരിക്കാന്‍ ഉള്ള സൗകര്യം ഇപ്പോഴും സ്വീകരിക്കാം.

സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം, ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 11 മുതല്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ റെക്കോര്‍ഡ് ആപ്പ് വഴി അവരുടെ ഫലങ്ങള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവര്‍ക്ക് രാവിലെ 8:00 മുതല്‍ സ്കൂളില്‍ നിന്ന് പരീക്ഷാഫലം ശേഖരിക്കാം. ഓരോ വിദ്യാര്‍ത്ഥിയുടെയും പരീക്ഷാഫലങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഒരൊറ്റ ഡിജിറ്റല്‍ റെക്കോര്‍ഡ് എന്ന ശ്രമത്തിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി രേഖകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ആപ്പ് അവതരിപ്പിക്കുന്നത് വഴി രേഖകള്‍ കൈകാര്യം ചെയ്യുന്ന രീതി ആധുനികവല്‍ക്കരിക്കുകയും അനാവശ്യമായ പേപ്പര്‍വര്‍ക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചില സ്കൂളുകളില്‍ ആപ്പ് ഇതിനകം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പുതിയ പദ്ധതിയോട് പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും അതേസമയം ഇത്രയും പ്രധാനപ്പെട്ട ഒരു ദിവസം വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും സുഗമമായ നടപ്പാക്കലിനും ശക്തമായ പിന്തുണ ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.


  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions