ഡെര്‍ബിയിലെ ലോയ്ഡ്സ് ബാങ്ക് ശാഖയില്‍ ഇടപാടുകാരനായ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ സെന്റ് പീറ്റേഴ്‌സ് സ്ട്രീറ്റിലെ ബാങ്കിനുള്ളിലാണ് 30 വയസ് ഉള്ള ഗുര്‍വീന്ദര്‍ സിംഗ് ജൊഹാന്‍ ആക്രമിക്കപ്പെട്ടത് . സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപെട്ടയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൂന്നു മക്കളുടെ പിതാവ് ഇദ്ദേഹം. നിരവധി ആള്‍ക്കാര്‍ ഉണ്ടായിരുന്ന സമയത്ത് ബാങ്കിനുള്ളില്‍ വച്ച് നടന്ന സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയത്.
മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുള്ള ഒരാള്‍ കൊലപാതക കുറ്റത്തിനും 30 വയസ്സുള്ള മറ്റൊരാള്‍ പ്രതിയെ സഹായിച്ചതിനുമാണ് അറസ്റ്റില്‍ ആയത്. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഈ സംഭവം പ്രാദേശിക സമൂഹത്തില്‍ കടുത്ത ആശങ്ക ഉളവാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ ടോണി ഓവന്‍ പറഞ്ഞു.
കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും സംഭവത്തിന്റെ പിന്നിലെ കാരണം അനാവരണം ചെയ്യുന്നതിനുള്ള അന്വേഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെ കുറിച്ച് അറിവുള്ളവര്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.