സിനിമ

ജയ്‌സാല്‍മീറിലെ പാക് ഷെല്ലാക്രമണം; മലയാള സിനിമാസംഘം പ്രതിസന്ധിയില്‍, ഷൂട്ടിങ് നിര്‍ത്തിവെച്ചു



പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പ്രതിസന്ധിയിലായി മലയാളസിനിമ സംഘം. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് തിരിക്കാനൊരുങ്ങുകയാണ്. മലയാളത്തിലെ 'ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി' എന്ന വിശേഷണത്തില്‍ എത്തുന്ന 'ഫാഹ്' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ അടക്കമുള്ള സംഘമാണ് പ്രതിസന്ധിയിലായത്.

രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം സംവിധാനംചെയ്യുന്നത് സംജാദാണ്. ചിത്രത്തിലെ നായിക ഐശ്വര്യയടക്കം സംഘത്തിലുണ്ട്. ഏപ്രില്‍ 28-നാണ് ജയ്‌സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ചത്. നൂറുദിവസത്തോളമുള്ള ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പദ്ധതിയിട്ടിരുന്നത്.

വ്യാഴാഴ്ച രാത്രിയുണ്ടായ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കാനാണ് സംഘം തയ്യാറെടുക്കുന്നത്. ജയ്‌സാല്‍മീറില്‍നിന്ന് റോഡുമാര്‍ഗം അഹമ്മദാബാദിലെത്തി അവിടെനിന്ന് കൊച്ചിയിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions