യു.കെ.വാര്‍ത്തകള്‍

യുകെ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; കാറുകളുടേയും അലൂമിനിയം, സ്റ്റീല്‍ താരിഫുകള്‍ കുറച്ചേക്കും


ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നാലെ യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാറും നിലവില്‍വരുന്നു. സ്റ്റീല്‍, അലൂമിനിയം കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് ഒഴിവാക്കാന്‍ യുഎസ് സമ്മതിച്ചു. ബ്രിട്ടീഷ് സ്റ്റീല്‍ വ്യവസായത്തിന് ഇത് ആശ്വാസമാകും.

ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് യുഎസ് ആദ്യം പ്രഖ്യാപിച്ച 27.5 ശതമാനം താരിഫ് പത്തുശതമാനമായി കുറയ്ക്കുകയും ചെയ്തു. 9 ബില്യണ്‍ പൗണ്ടിലധികം വില മതിക്കുന്ന ബ്രിട്ടീഷ് കാറുകളുടെ പ്രധാന കയറ്റുമതി വിപണിയാണ് യുഎസ്.

യുകെയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിനും പരിഗണന നല്‍കുമെന്ന് യുഎസ് വാഗ്ദാനം ചെയ്തു. യുകെയിലെ ഇന്ത്യന്‍ കമ്പനികള്‍ക്കും കരാര്‍ ആശ്വാസകരമാണ്. ടാറ്റാ സ്റ്റീല്‍, ജാഗ്വര്‍ എന്നി കമ്പനികള്‍ക്ക് കരാര്‍ ഗുണകരമാകും.

യുകെ ഇന്ത്യ വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ യുഎസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. ഏതായാലും യുകെയ്ക്ക് ഗുണകരമാണ് പുതിയ കരാര്‍.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions