യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ജീവനക്കാരെ കുറയ്ക്കും, ഒപ്പം സേവനങ്ങളും!



സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ട്രസ്റ്റുകള്‍ സ്വന്തം നിലയ്ക്ക് സേവിംഗ്‌സ് കണ്ടെത്തണം എന്നാണു പുതിയ എന്‍എച്ച്എസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ കുറച്ചും, സേവനങ്ങള്‍ അവസാനിപ്പിച്ചും, ചികിത്സ റേഷന്‍ വ്യവസ്ഥയില്‍ നല്‍കി ചുരുക്കിയുമാണ് സേവിംഗ്‌സ് കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ശ്രമിക്കുന്നത്.

സേവനങ്ങളെയും ജീവനക്കാരെയും ചുരുക്കി സേവിംഗ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് രോഗികള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് ഈ നടപടി. സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കാനായാണ് ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടച്ചതിന് പുറമെ സംസാരിച്ചുള്ള തെറാപ്പി സേവനങ്ങള്‍ വെട്ടിക്കുറച്ചും, അന്ത്യകാല ചികിത്സയ്ക്കുള്ള ബെഡുകള്‍ കുറച്ചുമാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.

എന്‍എച്ച്എസ് 6.6 ബില്ല്യണ്‍ ധനക്കമ്മി നേരിടുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുന്നത് തടയുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കിയുടെ ലക്ഷ്യം. ഇതിനായാണ് 2025-26 വര്‍ഷത്തില്‍ അസാധാരണമായ തോതില്‍ സേവിംഗ്‌സ് കണ്ടെത്താനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍.

എന്നാല്‍ ഇതിനായി ബജറ്റിന്റെ 12 ശതമാനം വരെ ലാഭിക്കുമ്പോള്‍ ഇത് ഫലത്തില്‍ രോഗികളെയും, കാത്തിരിപ്പ് സമയത്തെയുമാണ് ബാധിക്കുന്നതെന്ന് ട്രസ്റ്റ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സേവിംഗ്‌സ് ലക്ഷ്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണെന്നും, വെല്ലുവിളിയാണെന്നും എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോണ്‍ കോര്‍ഡെറി വ്യക്തമാക്കി. മറ്റ് മാര്‍ഗ്ഗമില്ലാതെ ട്രസ്റ്റുകള്‍ വലിയ വെട്ടിക്കുറവുകളാണ് വരുത്തുന്നത്. എന്‍എച്ച്എസിന് കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവും 22 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കിയതിന്റെ ഗുണവും കാണാതെ പോകും. 1500 ജോലിക്കാരെ വീതം ട്രസ്റ്റുകള്‍ പണം ലാഭിക്കാനായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്
  • ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
  • പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
  • മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍
  • അടുത്ത ആഴ്ച നിശ്ചയിച്ചിരുന്ന രണ്ട് 24 മണിക്കൂര്‍ ട്യൂബ് പണിമുടക്കുകള്‍ പിന്‍വലിച്ചു
  • യുകെയില്‍ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുടെ ചെലവ് 100 പൗണ്ട്‌ കടക്കും
  • കന്നുകാലികളെ നായ ആക്രമിച്ചാല്‍ ഉടമകള്‍ക്ക് പരിധിയില്ലാത്ത പിഴ; ഇംഗ്ലണ്ടിലും വെയില്‍സിലും കര്‍ശന നിയമം
  • ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്
  • യുദ്ധത്തിന്റെ ആഘാതം: പുതിയ മോര്‍ട്ട്‌ഗേജുകള്‍ക്ക് 800 പൗണ്ട് വരെ നിരക്ക്‌ വര്‍ധന, രണ്ടാഴ്ചയ്ക്കിടെ പിന്‍വലിച്ചത് 700 ഡീലുകള്‍
  • മെനിഞ്ചൈറ്റിസ് രണ്ടു സ്‌കൂളുകളിലേക്ക് കൂടി പടര്‍ന്നു; ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രോഗ വാഹകരാകുമെന്ന് ആശങ്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions