നാട്ടുവാര്‍ത്തകള്‍

ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലുമടക്കം ഇന്ത്യയുടെ ആക്രമണം; പാകിസ്ഥാന്‍ മെരുങ്ങി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയുടെ ആഘാതം ആണ് പാകിസ്ഥാനെ ചര്‍ച്ചയിലേയ്ക്ക് എത്തിച്ചതെന്ന് സൈന്യം. തലസ്ഥാനമായ ഇസ്‌ലാമാബാദിലും സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലുമടക്കം ഇന്ത്യയുടെ മിസൈല്‍ ആക്രമണം ആക്രമണം ഉണ്ടായി. വിവിധ നാഗങ്ങളിലെ സൈനിക താവളങ്ങളും ഇന്ത്യ ആക്രമിച്ചു. അതോടെ പാകിസ്ഥാന്‍ മെരുങ്ങി.

പാകിസ്താനിലെ റഹീം യാര്‍ ഖാന്‍ എയര്‍ഫീല്‍ഡ്, സര്‍ഗോദ എയര്‍ഫീല്‍ഡ്, പര്‍സൂര്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ചുനിയന്‍ എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ആരിഫ്‌വാല എയര്‍ ഡിഫന്‍സ് റഡാര്‍ സിസ്റ്റം, ഭോലാരി എയര്‍ഫീല്‍ഡ്, ജക്കോബാബാദ് എയര്‍ഫീല്‍ഡ്, ചക്ലാല എയര്‍ഫീല്‍ഡ് (നൂര്‍ ഖാന്‍), സക്കൂര്‍ എയര്‍ഫീല്‍ഡ്, എന്നീ വ്യോമ സംവിധാനങ്ങള്‍ എയര്‍ ഓപ്പറേഷനില്‍ ഇന്ത്യ തകര്‍ത്തുവെന്നും എയര്‍ മാര്‍ഷന്‍ അറിയിച്ചു.
ആറ് ഇന്ത്യന്‍ സൈനികര്‍വീരമൃത്യു വരിച്ചു. ലാഹോറിലെ റഡാര്‍ സിസ്റ്റവും തകര്‍ത്തു. പാക് പോര്‍വിമാനങ്ങളും തകര്‍ത്തു.

പാകിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 40 ഓളം പാക് സൈനികരും കൊല്ലപ്പെട്ടതായി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്.ജനറല്‍ രാജീവ് ഗായ് അറിയിച്ചു. നൂറോളം ഭീകരരും കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ വീണ്ടും നിയന്ത്രണ രേഖയില്‍ പ്രകോപനം തുടങ്ങിയതോടെയാണ് ശക്തമായ സൈനിക നടപടികളിലേക്ക് ഇന്ത്യ കടന്നതെന്നും ഡിജിഎംഒ പറഞ്ഞു. മേയ് ഏഴ് മുതല്‍ 10 വരെ നടത്തിയ വെടിവെപ്പില്‍ ഉള്‍പ്പെടെയാണ് 40ഓളം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രതിരോധ സേന അറിയിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ ഭാരതി, വൈസ് അഡ്മിറല്‍ എഎന്‍ പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പാകിസ്ഥാനിലെ വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുവെന്ന് എയര്‍മാര്‍ഷല്‍ എകെ ഭാരതി അറിയിച്ചു. മേയ് എട്ട്, ഒമ്പത് തീയതികളില്‍ രാത്രി 12.30ന് വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ഡ്രോണുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് വന്‍ ആക്രമണം നടന്നു. ജമ്മു കശ്മീരിലെ ശ്രീനഗര്‍ മുതല്‍ ഗുജറാത്തിലെ നലിയ വരെയാണ്‌ ആക്രമണം നടന്നതെന്നും എയര്‍മാര്‍ഷല്‍ പറഞ്ഞു.

ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിലൂടെ കരയിലോ ശത്രു ആസൂത്രണം ചെയ്ത ലക്ഷ്യങ്ങളിലോ ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കി. ഏറെ നേരം നീണ്ടുനിന്ന ഡ്രോണ്‍ ആക്രമണങ്ങളെ ഇന്ത്യ ചെറുത്തതായും എയര്‍ മാര്‍ഷല്‍ അറിയിച്ചു. ഡ്രോണ്‍ ആക്രമണങ്ങള്‍ക്കിടെ പാകിസ്ഥാന്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കി. ഇതേ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കേണ്ടിവന്നു. ലാഹോറിലെയും ഗുജ്‌റന്‍വാലയിലെയും സൈനിക കേന്ദ്രങ്ങളെയും നിരീക്ഷണ റഡാര്‍ സൈറ്റുകളെയും ഇന്ത്യ ലക്ഷ്യം വെച്ചതായും എയര്‍ മാര്‍ഷന്‍ എകെ ഭാരതി പറഞ്ഞു . ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളും വീഡിയോയും അടക്കമായായിരുന്നു സൈന്യത്തിന്റെ വാര്‍ത്താ സമ്മേളനം.

വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന് നടക്കും. ആദ്യം യോഗം നടക്കില്ല എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഉച്ചക്ക് 12 മണിക്ക് തന്നെ യോഗം നടക്കും. വെടിനിര്‍ത്തല്‍ അവസാനിച്ച സാഹചര്യത്തിലും പ്രകോപനം നടത്തിയ പാകിസ്താന്റെ നടപടികളില്‍ ഉള്ള പ്രതിഷേധം ഇന്ത്യ യോഗത്തില്‍ അറിയിക്കും.

ഇനിയും സംഘര്‍ഷം തുടര്‍ന്നാല്‍ ശക്തമായ മറുപടി ഇന്ത്യ നല്‍കും എന്നും യോഗത്തില്‍ പറയും. ഇത് കൂടാതെ അനാവശ്യമായി നടത്തുന്ന നുണപ്രചാരണങ്ങള്‍ പാകിസ്ഥാന്‍ അവസാനിപ്പിക്കണം എന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ ജമ്മു കാശ്മീരില്‍ അടക്കം ആക്രമണങ്ങള്‍ ഉണ്ടായ എല്ലാ സ്ഥലങ്ങളിലും ജനജീവിതം സാധാരണ നിലയിലാണ്.

അതേസമയം, ഭീകരര്‍ ആക്രമണം നടത്തി എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. തീവ്രവാദികള്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തി. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തി. പല തവണ പാകിസ്ഥാനില്‍ പ്രവേശിച്ച് ആക്രമണം നടത്തി തിരിച്ചെത്തിയ ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധ മന്ത്രി അഭിനന്ദനമറിയിച്ചു.

ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ പുതിയ ബ്രഹ്‌മോസ് നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions