ലെസ്റ്ററില്‍ മലയാളി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അഖില്‍ സൂര്യകിരണി (32) നെയാണ് ലെസ്റ്ററിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
റോയല്‍ മെയിലില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. പഠിക്കാനായി യുകെയിലെത്തിയ യുവാവ് പഠനം പൂര്‍ത്തിയാക്കിയ ശേഷമുള്ള സ്റ്റേ ബാക്ക് വിസയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്.
സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ അഖിലിനെ വീട്ടില്‍ കണ്ടെത്തിയത്. പോലീസില്‍ അറിയച്ചതിനെതുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം ഇപ്പോള്‍ ലെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നാട്ടിലുള്ള ബന്ധുക്കളുമായി സുഹൃത്തുക്കള്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അഖിലിന്റെ വേര്‍പാടില്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അനുശോചിച്ചു.