യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളി പെണ്‍കുട്ടി അന്തരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളി പെണ്‍കുട്ടിയുടെ മരണം. ലുക്കീമിയ ചികിത്സയിലിരുന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ന്യൂകാസിലിന് സമീപം ബെഡ്ലിങ്ടണില്‍ താമസിക്കുന്ന മാത്യു വര്‍ഗീസ് - ജോമോള്‍ മാത്യു ദമ്പതികളുടെ മകള്‍ ജോന എല്‍സ മാത്യു (14) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കല്‍ കുടുംബാംഗമാണ് ജോന. ബെഡ്ലിങ്ടണ്‍ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ജോനയ്ക്ക് എറിക് എല്‍ദോ മാത്യു (6) എന്ന ഒരു സഹോദരനുണ്ട്. 2022ലാണ് ജോനയുടെ അമ്മയും നഴ്സുമായ ജോമോള്‍ മാത്യു യുകെയില്‍ എത്തിയത്. പിന്നീട് കുടുംബവും യുകെയിലേക്ക് വന്നു. നാട്ടില്‍ വെച്ച് ജോനയുടെ രോഗം കണ്ടെത്തി ചികിത്സ ആരംഭിച്ചിരുന്നു. 2024ല്‍ യുകെയില്‍ എത്തിയ ശേഷവും ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ഇന്‍ഫേര്‍മറി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ജോനയുടെ മരണം.

ജോനയുടെ മൃതദേഹം നാട്ടില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടക്കുന്നു. ന്യൂകാസില്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് അംഗങ്ങളായ ജോനയുടെ കുടുംബം നാട്ടില്‍ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions