നാട്ടുവാര്‍ത്തകള്‍

സുപ്രീം കോടതിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി

സുപ്രീം കോടതിയില്‍ വച്ച് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് നടി നിമ്രത് കൗര്‍ അലുവാലിയ. 19-ാം വയസില്‍ സുപ്രീം കോടതിയില്‍ ഒരു ഹിയറിങ്ങിനായി പോയപ്പോഴുണ്ടായ ദുരനുഭവമാണ് നിമ്രത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിലൂടെയും ഹിന്ദി സീരിയലുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് നിമ്രത് കൗര്‍ അലുവാലിയ.

തന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. വെറുതെ തോന്നിയതായിരിക്കുമെന്ന് കരുതി മാറി നിന്നപ്പോള്‍ അയാള്‍ തന്റെടുത്തേക്ക് മാറി നിന്ന് വീണ്ടും ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് തന്റെ വസ്ത്രത്തിനുള്ളിലേക്ക് വരെ അയാള്‍ കൈയ്യിടാന്‍ ശ്രമിച്ചു എന്നാണ് നിമ്രത് ഹൗട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

'എന്റെ നിതംബത്തില്‍ ആരോ പിടിച്ചതായി തോന്നി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ എനിക്ക് തോന്നിയതാണെന്ന് വിചാരിച്ചു. ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ആ വ്യക്തി ഒന്നും അറിയാത്ത പോലെ മുമ്പിലേക്ക് നോക്കി നിന്‍ക്കുകയായിരുന്നു. ഞാന്‍ എന്നൊരാള്‍ അവിടെ ഉണ്ടെന്ന് പോലും അയാള്‍ ശ്രദ്ധിക്കുന്നില്ല. എനിക്ക് എന്തോ പോലെ തോന്നി, അവിടെ നിന്നും മാറി നിന്നു.'

'അപ്പോള്‍ ആരോ എന്റെ കൈയ്യില്‍ തൊടുന്നതായി തോന്നി. അയാള്‍ തന്നെയായിരുന്നു അത്. ഞാന്‍ നീങ്ങി നിന്നപ്പോള്‍ അയാളും എന്നോടൊപ്പം നീങ്ങി നിന്ന് എന്റെ നിതംബത്തില്‍ വീണ്ടും സ്പര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ ഷോക്ക് ആയിപ്പോയി, കണ്ണൊക്കെ നിറയാന്‍ തുടങ്ങി. ഒരു മുതിര്‍ന്ന അഭിഭാഷക ഇത് ശ്രദ്ധിക്കുകയും, എന്നോട് അസ്വസ്ഥത എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു.'

ഉണ്ടെന്ന് തലയാട്ടിയപ്പോള്‍, അവര്‍ അയാളെ അടിക്കുകയും ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിച്ച് വിഷയം പരിഹരിക്കുകയും ചെയ്തു. അവരോട് ഞാന്‍ നന്ദി പറഞ്ഞു. സുപ്രീം കോടതിയില്‍ ആയതിനാല്‍ മാനസികമായി സുരക്ഷിതയാണെന്ന് തോന്നിയിരുന്നു, എന്നിട്ടും അങ്ങനെയൊക്കെ സംഭവിച്ചു” എന്നാണ് നിമ്രത് കൗര്‍ അലുവാലിയ പറയുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions