യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ലണ്ടനിലെ സൗത്താളില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ റെയ്മണ്ട് മൊറായിസ് (61) ആണ് മരണമടഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പാരാമെഡിക്‌സ് സംഘമെത്തി പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരവേ കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിച്ചു.

തിരുവനന്തപുരം സെന്റ് ഡൊമിനിക് വെട്ടുകാട് സ്വദേശിയായ ലൂര്‍ദ്ദ് മേരി റെയ്മണ്ടാണ് ഭാര്യ. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി സൗത്താളിലാണ് താമസിച്ചിരുന്നത്.

ശ്രുതി, ശ്രേയസ് എന്നിവരാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റെയ്മണ്ട് മൊറായിസിന്റെ ആകസ്മിക വിയോഗത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, സുരേന്ദ്രന്‍ ആരക്കോട്ട്, ജിപ്‌സണ്‍ തോമസ്, സാംസണ്‍ പോള്‍, തേജു മാത്യൂസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions