യു.കെ.വാര്‍ത്തകള്‍

മലയാളി യുവാവ് ബ്രിട്ടീഷ് ദ്വീപില്‍ അന്തരിച്ചു: വിടപറഞ്ഞത് കൊല്ലം സ്വദേശി


വെസ്റ്റിന്‍ഡീസിലെ ബ്രിട്ടിഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപുകളായ ടര്‍ക്സ് ആന്‍ഡ് കൈകോസില്‍ മലയാളി യുവാവ് അന്തരിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സുബിന്‍ ജോര്‍ജ് വര്‍ഗീസ് (41) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 10.51 ന് ഇന്റര്‍ഹെല്‍ത്ത്‌ കാനഡ ആശുപത്രിയില്‍ വച്ചാണ്‌ മരിച്ചത്. ഇന്റര്‍ഹെല്‍ത്ത്‌ കാനഡ ആശുപത്രിയിലെ നഴ്സായ ബിന്‍സിയാണ് ഭാര്യ.

മക്കള്‍: ഹന്ന, എല്‍സ, ജുവല്‍. പത്തനാപുരം പിടവൂര്‍ മലയില്‍ ആലുംമൂട്ടില്‍ പി.ജി. വര്‍ഗീസ്, കുഞ്ഞുമോള്‍ എന്നിവരാണ് സുബിന്റെ മാതാപിതാക്കള്‍.

സഹോദരങ്ങള്‍: സിബിന്‍ വര്‍ഗീസ് (അജ്മാന്‍, യുഎഇ), റോബിന്‍ വര്‍ഗീസ് (മാഞ്ചസ്റ്റര്‍, യുകെ). നാട്ടില്‍ പിടവൂര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഇടവകാംങ്ങളാണ് സുബിനും കുടുംബവും. ജോലി ലഭിച്ചതിനെ തുടര്‍ന്ന് 10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സുബിനും കുടുംബവും യുകെയുടെ നിയന്ത്രണത്തിലുള്ള ടര്‍ക്സ് ആന്‍ഡ് കൈകോസ് ദ്വീപുകളില്‍ ഒന്നായ പ്രൊവിഡെന്‍ഷ്യല്‍സ് ദ്വീപില്‍ എത്തുന്നതും താമസം ആരംഭിക്കുന്നതും. ഏകദേശം ഇരുപതോളം മലയാളി കുടുംബങ്ങളാണ് ഇവിടെയുള്ളത്. മൃതദേഹം നാട്ടില്‍ സംസ്കരിക്കാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions