നാട്ടുവാര്‍ത്തകള്‍

മൂന്നു വയസുകാരിയെ പുഴയിലേക്ക് എറിഞ്ഞു കൊന്നു; അമ്മ പിടിയില്‍


കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇപ്പോള്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുള്ള മാതാവിനെതിരേ കൊലക്കുറ്റും ചുമത്താനാണ് റൂറല്‍ പോലീസിന്റെ ആലോചന. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ പുഴയിലെറിഞ്ഞത് താനാണെന്ന് മാതാവ് സമ്മതിച്ചു.

മൂഴിക്കുളം പാലത്തില്‍ നിന്നാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്നാണ് അമ്മ സന്ധ്യ നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുക്കും. എറണാകുളം റൂറല്‍ പോലീസിന്റേതാണ് തീരുമാനം.

ഇന്നലെ അംഗനവാടിയില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുപോയതും അമ്മയായിരുന്നു. കുഞ്ഞിനെ കാണാതായ ശേഷം ചോദ്യം ചെയ്തപ്പോഴെല്ലാം പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നല്‍കിയിരുന്നത്. ഒടുവില്‍ പുഴയില്‍ എറിഞ്ഞ് കളഞ്ഞുവെന്ന് പറഞ്ഞതും അവര്‍ തന്നെയാണ്. കൊടുംക്രൂരതയുടെ കാരണം എന്തെന്ന് സന്ധ്യ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പൊലീസ് പരിശോധിക്കുകയാണ്. സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നായിരുന്നു ബന്ധുക്കള്‍ ഇന്നലെ പൊലീസിനോട് പറഞ്ഞത്. സന്ധ്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെയും ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കുഞ്ഞിനായി ഇന്നലെ എട്ടര മണിക്കൂറാണ് തെരച്ചില്‍ നടന്നത്. ശക്തമായ മഴയ്ക്കിടയില്‍ നടന്ന തെരച്ചിലില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മൂഴിക്കുളം പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions