യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തം: അറസ്റ്റ് മൂന്നായി

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി ബന്ധപ്പെട്ട വസതികളിലുണ്ടായ തീപിടുത്തത്തില്‍ അറസ്റ്റിലായവര്‍ മൂന്നായി. തിങ്കളാഴ്ച ലണ്ടനിലെ ചെല്‍സിയില്‍ നിന്നാണ് മൂന്നാമനെ പിടികൂടിയത് എന്ന് മെറ്റ് പോലീസ് അറിയിച്ചു. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഗൂഢാലോചന കുറ്റം ചുമത്തിയാണ് 34 കാരനായ ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് പോലീസ് പറഞ്ഞു.

കെന്റിഷ് ടൗണില്‍ ഒരു വാഹനത്തിന് തീപിടുത്തം, അതേ തെരുവിലെ പ്രധാനമന്ത്രിയുടെ സ്വകാര്യ വീട്ടില്‍ തീപിടുത്തം, വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തില്‍ തീപിടുത്തം എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. ശനിയാഴ്ച, ഇതേ കുറ്റത്തിന് സംശയത്തിന്റെ പേരില്‍ 26 വയസ്സുള്ള ഒരാള്‍ ലൂട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി. 21 വയസ്സുകാരനായ റോമന്‍ ലാവ്രിനോവിച്ച് എന്നയാളാണ് ഈ കുറ്റത്തിന് ആദ്യം അറസ്റ്റിലായത്. ഇയാള്‍ യുക്രൈന്‍ വംശജനാണെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു.

ലുട്ടണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ ആളെ ചോദ്യം ചെയ്യാന്‍ പോലീസിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. അയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.


  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions