യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ആശുപത്രികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു; ജീവനക്കാര്‍ ആശങ്കയില്‍

രാജ്യത്തെ ഏറ്റവും വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ട്രസ്റ്റില്‍ തൊഴിലുകള്‍ നഷ്ടമാകാന്‍ വഴിയൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസ് മേഖല സാമ്പത്തിക വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ട്രസ്റ്റിനും പണം ലാഭിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുന്നത്.

ഈ വര്‍ഷത്തെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി ഏകദേശം 300 പേരുടെ ജോലികളാണ് നഷ്ടമാകുകയെന്ന് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ബര്‍മിംഗ്ഹാം എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് വ്യക്തമാക്കി. 2.6 ബില്ല്യണ്‍ പൗണ്ടിന്റെ വാര്‍ഷിക ബജറ്റില്‍ ഏകദേശം 5% ലാഭമാണ് എന്‍എച്ച്എസിന് കണ്ടെത്തേണ്ടത്. 130 മില്ല്യണ്‍ പൗണ്ടാണ് ഈ വിധം ലാഭിക്കേണ്ടതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോന്നാഥന്‍ ബ്രതര്‍ടണ്‍ പറഞ്ഞു.

എങ്കിലും പണം ലാഭിക്കുമ്പോള്‍ സേവനങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കാരങ്ങള്‍ വഴി സേവനം മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. വര്‍ഷത്തില്‍ 2.2 മില്ല്യണ്‍ രോഗികളെയാണ് ട്രസ്റ്റ് പരിചരിക്കുന്നത്. ബ്രോഡ്സ്ലി ഗ്രീനിലെ ഹാര്‍ട്ട്‌ലാന്‍ഡ്‌സ് ഹോസ്പിറ്റല്‍, എഡ്ജ്ബാസ്റ്റണിലെ ക്യൂന്‍ എലിസബത്ത്, സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ ഗുഡ് ഹോപ് ഹോസ്പിറ്റല്‍, സോളിഹള്‍ ഹോസ്പിറ്റല്‍ എന്നീ ആശുപത്രികളില്‍ നിന്നുമാണ് ഈ പണം ലാഭിക്കേണ്ടത്.

ട്രസ്റ്റിലെ 26,000 ജീവനക്കാര്‍ക്ക് നഷ്ടത്തിന്റെ ആഘാതം സഹിക്കേണ്ടി വരുമെന്ന് ബ്രതേര്‍ടണ്‍ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും കഴിയുമോയെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭയപ്പെടുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാരെ ആശ്രയിക്കുന്നത് ബര്‍മിംഗ്ഹാം ട്രസ്റ്റ് കുറച്ചിട്ടുണ്ട്. യോഗ്യരായ നഴ്‌സിംഗ്, ഡോക്ടര്‍, തെറാപ്പിസ്റ്റ് എന്നിങ്ങനെ വിവിധ പോസ്റ്റുകളില്‍ ജോലിക്കാരെ കുറച്ച് സേവനം നല്‍കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions