ലണ്ടന്‍: ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ്മിന്‍സ്റ്ററില്‍ പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ് അധ്യാപികയായ ഇന്ത്യന്‍ വംശജയുടെ പ്രവാസി പൗരത്വം (ഒസിഐ) ഇന്ത്യ റദ്ദാക്കിയതായി ആരോപണം. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു പറഞ്ഞാണ് ഇന്ത്യന്‍ അധികൃതരുടെ നടപടിയെന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പെട്ട നിതാഷ കോള്‍ ആരോപിച്ചു.
ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള എഴുത്തും പ്രസംഗവും ഉള്‍പ്പെടെയാണ് ഒസിഐ റദ്ദാക്കുന്നതിനു കാരണമായി ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡെമോക്രസി ഡയറക്ടര്‍ കൂടിയാണ് നിതാഷ.
മുന്‍പ് ബെംഗളൂരുവില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള അനുവാദവും ലഭിച്ചിരുന്നില്ല. ന്യൂനപക്ഷ, ജനാധിപത്യ വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്ന അക്കാദമിക് പ്രവര്‍ത്തനം നടത്തിയതിനാണു തന്നെ ശിക്ഷിക്കുന്നതെന്ന് നിതാഷ ആരോപിച്ചു.