യു.കെ.വാര്‍ത്തകള്‍

കണ്ണൂര്‍ സ്വദേശി ബര്‍മിംഗ്ഹാമിലെ താമസസ്ഥലത്ത്‌ മരിച്ചനിലയില്‍

യുകെയിലെ മലയാളി സമൂഹത്തിനു ഞെട്ടലായി ബര്‍മിംഗ്ഹാമില്‍ നിന്നൊരു ദുഃഖവാര്‍ത്ത. ബര്‍മിംഗ്ഹാം മലയാളി ബിജു ജോസഫിനെ (54) താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ് ബിജു ജോസഫ്. ബര്‍മിംഗ്ഹാമില്‍ കുടുംബത്തിനൊപ്പമായിരുന്നു ബിജു ജോസഫ് താമസിച്ചിരുന്നത്.

ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) സജീവ പ്രവര്‍ത്തകനും സീറോ മലബാര്‍ സഭയുടെ സെന്റ് ബെനഡിക് മിഷന്‍ സാറ്റ്ലി ഇടവകാംഗവുമായിരുന്നു പരേതന്‍.

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായിരുന്നു ബിജു ജോസഫ്. കൊട്ടിയൂര്‍ നെടുംകല്ലേല്‍ കുടുംബാംഗമാണ്.

പൊതുദര്‍ശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions