യു.കെ.വാര്‍ത്തകള്‍

ഗുരുതര ലൈംഗിക കുറ്റവാളികളെ നിര്‍ബന്ധിത കെമിക്കല്‍ ഷണ്ഡീകരണത്തിന് വിധേയമാക്കുന്നത് പരിഗണയില്‍

യുകെയിലെ ജയിലുകളില്‍ നേരിടുന്ന തിക്കും, തിരക്കും പരിഹരിക്കാന്‍ ഗുരുതര ലൈംഗിക കുറ്റവാളികളെ ഷണ്ഡീകരിക്കാനുള്ള നടപടികള്‍ ആലോചിച്ച് ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്മൂദ്. 20 മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി വഴി ആയിരക്കണക്കിന് തടവുകാരെ വിട്ടയയ്ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളിലെ അമിതമായ ആള്‍ത്തിരക്ക് പരിഹരിക്കാമെന്നും ജസ്റ്റിസ് മന്ത്രാലയം കരുതുന്നു.

കൊലയാളികളെയും, ബലാത്സംഗ കേസിലെ പ്രതികളെയും ശിക്ഷയുടെ പകുതി അനുഭവിച്ചാല്‍ ടാഗ് ചെയ്ത് നേരത്തെ വിട്ടയ്ക്കാനും പദ്ധതികളുണ്ട്. വിഷയത്തില്‍ സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് ജസ്റ്റിസ് സെക്രട്ടറി ഈ നീക്കങ്ങള്‍ നടത്തുന്നത്. ലൈംഗിക ത്വര കുറയ്ക്കാനും, ലൈംഗിക ആലോചനകള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നുകളെ കുറിച്ചുള്ള തെളിവുകളുടെ ബേസ് തയ്യാറാക്കാനും റിപ്പോര്‍ട്ട് ഗവണ്‍മെന്റിനോട് പറയുന്നുണ്ട്.

റിവ്യൂ ചെയര്‍ ഡേവിഡ് ഗോക്ക് മുന്നോട്ട് വെച്ച 48 നിര്‍ദ്ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുന്നത്. വ്യാഴാഴ്ച കോമണ്‍സിനെ അഭിസംബോധന ചെയ്യുന്ന ഷബാന മഹ്മൂദ് ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കും. ശിക്ഷാ കാലയളവില്‍ നല്ലനടപ്പിന് വിധേയമായ കുറ്റവാളികളെ കാല്‍ശതമാനം ശിക്ഷ അനുഭവിച്ച ശേഷം ടാഗ് ചെയ്ത് വിട്ടയയ്ക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കപ്പെടുന്നുണ്ട്.

ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളിലും, ഗുരുതര അതിക്രമങ്ങളിലും ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ സ്വതന്ത്രമാക്കി സമൂഹത്തില്‍ ജീവിച്ച് കൊണ്ട് ശിക്ഷ അനുഭവിക്കാന്‍ വിടണമെന്ന നിര്‍ദ്ദേശവും ജസ്റ്റിസ് സെക്രട്ടറി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ശിക്ഷാ കാലയളവിന്റെ പകുതി അനുഭവിച്ചിരിക്കണമെന്ന നിബന്ധനയിലാകും ഈ നീക്കം.

എന്നാല്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികള്‍ക്ക് 'ക്രെഡിറ്റ്' ലഭിച്ചാല്‍ പരോളിനായി നേരത്തെ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം ജസ്റ്റിസ് സെക്രട്ടറി തള്ളിയിട്ടുണ്ട്. ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, പോളണ്ട് എന്നിവിടങ്ങളില്‍ ലൈംഗിക കുറ്റവാളികളെ കെമിക്കല്‍ നല്‍കി ഷണ്ഡീകരിക്കുന്ന നടപടി കൂടി പരിശോധിച്ച ശേഷമാകും യുകെയുടെ തീരുമാനം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions