യു.കെ.വാര്‍ത്തകള്‍

യുകെയുടെ നെറ്റ് മൈഗ്രേഷന്‍ നേര്‍പകുതിയായി; വിദേശ വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു

മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നടപ്പാക്കിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ലേബര്‍ ഗവണ്‍മെന്റും തുടര്‍ന്നതിന്റെ ഫലമായി യുകെയുടെ നെറ്റ് മൈഗ്രേഷന്‍ ഒരു വര്‍ഷത്തിനിടെ നേര്‍പകുതിയായി. നെറ്റ് മൈഗ്രേഷന്‍ 431,000-ലേക്ക് കുറഞ്ഞതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍. 2024 ഡിസംബറില്‍ 860,000 തൊട്ട ശേഷമാണ് ഈ തിരിച്ചിറക്കം. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ താഴ്ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കണക്കുകളില്‍ രേഖപ്പെടുത്തിയത്. 12 മാസ കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവ് കൂടിയാണിത്.

ഇയു ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇമിഗ്രേഷന്‍ കുറഞ്ഞതാണ് കുത്തനെ കുറയാനുള്ള കാരണമെന്ന് ഒഎന്‍എസ് പറയുന്നു. വര്‍ക്ക്, സ്റ്റഡി വിസകളില്‍ നേരിട്ട കുറവും, രാജ്യം വിട്ട് പോകുന്നവരുടെ എണ്ണമേറിയതും ചേര്‍ന്നാണ് നെറ്റ് മൈഗ്രേഷന്‍ കണക്കുകളെ സ്വാധീനിക്കുന്നത്.

കോവിഡ്-19 യാത്രാ വിലക്കുകള്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് പ്രവേശിച്ച നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും യുകെ ഉപേക്ഷിച്ച് മടങ്ങിയതായി ഒഎന്‍എസ് രേഖപ്പെടുത്തി. നെറ്റ് മൈഗ്രേഷന്‍ തെരഞ്ഞെുപ്പില്‍ സുപ്രധാന വിഷമായി മാറിയിരുന്നു. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ ഇമിഗ്രേഷനില്‍ ശ്രദ്ധിക്കുന്നതിനാല്‍ സ്റ്റാര്‍മറും ഇമിഗ്രേഷന്‍ കണക്കുകള്‍ കുറയ്ക്കുമെന്ന വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions