യു.കെ.വാര്‍ത്തകള്‍

പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാന്‍ മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാന്‍ എന്‍എച്ച്എസ്


എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ എ&ഇകളില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ നടപടി. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ എ&ഇയില്‍ 12 മണിക്കൂറും, അതിലേറെയും ചികിത്സയ്ക്കായി കാത്തിരിക്കുന്ന അവസ്ഥ ആശുപത്രികള്‍ക്ക് മേല്‍ ചുമത്തുന്ന സമ്മര്‍ദവും ചെറുതല്ല.

ആ അവസരത്തിലാണ് ഇംഗ്ലണ്ടില്‍ പ്രതിസന്ധിയിലായ രോഗികളെ ചികിത്സിക്കാനായി മെന്റല്‍ ഹെല്‍ത്ത് എ&ഇകള്‍ ആരംഭിക്കാനായി എന്‍എച്ച്എസ് പദ്ധതിയിടുന്നത്. ഇപ്പോള്‍ തന്നെ തിരക്കും, സമ്മര്‍ദവും നേരിടുന്ന ആശുപത്രികള്‍ക്കും, എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്കും ആശ്വാസം നല്‍കാനാണ് ഈ സ്‌പെഷ്യലിസ്റ്റ് യൂണിറ്റുകള്‍ സഹായിക്കുക.

കഴിഞ്ഞ വര്‍ഷം മാനസിക ആരോഗ്യ പ്രതിസന്ധി നേരിട്ട് ഏകദേശം 250,000 പേരാണ് എ&ഇകളില്‍ എത്തിയത്. ഇതില്‍ കാല്‍ശതമാനം പേര്‍ക്ക് 12 മണിക്കൂറും, അതിലേറെയും കാത്തിരിപ്പും വേണ്ടിവന്നു. പ്രധാന ആശുപത്രികളിലെ ഇടനാഴി ചികിത്സയും, സുദീര്‍ഘമായ കാത്തിരിപ്പും ആയിരക്കണക്കിന് അനാവശ്യ മരണങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് കരുതുന്നത്.

പുതിയ മെന്റല്‍ ഹെല്‍ത്ത് എ&ഇകളില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ആത്മഹത്യാ പ്രവണതയും, സൈക്കോസിസും, മാനിയയും പോലുള്ള അവസ്ഥകളും നേരിടുന്ന രോഗികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ഈ സ്ഥലത്തേക്ക് രോഗികള്‍ക്ക് നേരിട്ടെത്താന്‍ കഴിയും. കൂടാതെ ജിപിയോ, പോലീസോ റഫര്‍ ചെയ്തും എത്താം.

തിരക്കേറിയ ട്രോമാ സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ് എ&ഇകള്‍ തയ്യാറാക്കുന്നത്. പഴങ്ങളും, ബിസ്‌കറ്റും, ചായയും, കാപ്പിയും ഉള്‍പ്പെടെ റിഫ്രഷ്‌മെന്റുകളും ഇവിടെ വരുന്നവര്‍ക്ക് നല്‍കും. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത് മൂലം യുകെ പബ്ലിക് സര്‍വ്വീസുകള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ മാറ്റം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions