യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് സമരങ്ങള്‍ ഉറപ്പായി; ശമ്പളവര്‍ധന പോരെന്ന് ഡോക്ടര്‍മാരും ആര്‍ സിഎനും

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് സമരങ്ങളുടെ വേലിയേറ്റമാവും ഇനി വരുക. ഡോക്ടര്‍മാരും ആര്‍ സിഎനും ചെറിയ ശമ്പള വര്‍ധനയ്ക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഈ വര്‍ഷത്തേക്ക് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ച 5.4 ശതമാനം വര്‍ധന വളരെ അപര്യാപ്തമാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഡോക്ടര്‍മാരേക്കാള്‍ ഏറെ കുറവ് ശമ്പളം ലഭിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കേവലം 3.6% വര്‍ധനവാണ് ഓഫര്‍ ചെയ്തത്. 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ തോതില്‍ ചെറിയ വര്‍ധന നല്‍കിയത് വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. നഴ്‌സുമാരേക്കാള്‍ കൂടുതല്‍ വര്‍ദ്ധന ഡോക്ടര്‍മാര്‍ക്ക് ഓഫര്‍ ചെയ്തതിനെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വിമര്‍ശിച്ചു.

അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 4% വര്‍ദ്ധന പോരെന്നാണ് ടീച്ചിംഗ് യൂണിയനുകളുടെ നിലപാട്. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയ ശേഷം പണപ്പെരുപ്പത്തിന് മുകളില്‍ ഇത് രണ്ടാം തവണയാണ് ശമ്പളഓഫര്‍ നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്.

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ എന്നിവരെല്ലാം ഈ വാദം മുന്‍നിര്‍ത്തിയാണ് പ്രതിരോധിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ സമാനമായ വാദം അംഗീകരിച്ച് മറ്റ് യൂണിയനുകള്‍ വഴങ്ങിയപ്പോള്‍ സമരം തുടര്‍ന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ 22% ശമ്പളവര്‍ധന നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി ലേബര്‍ മന്ത്രിമാര്‍ യൂണിയനുകളെ എത്ര പറഞ്ഞ് ഒതുക്കാന്‍ ശ്രമിച്ചാലും ഇവര്‍ വഴങ്ങാന്‍ സാധ്യത കുറവാണ്.

കഴിഞ്ഞ വട്ടം റെക്കോര്‍ഡ് വര്‍ധനവ് നേടിയ ശേഷം ഇക്കുറിയും ശമ്പളവര്‍ധനയ്ക്ക് ഡോക്ടര്‍മാര്‍ സമരം ചെയ്താല്‍ അത് ഗവണ്‍മെന്റിന് തിരിച്ചടിയാകും. നഴ്‌സുമാര്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാനും സാധ്യതയില്ലെന്ന് ആര്‍സിഎന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions