ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് ലണ്ടനിലേക്കുപോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാര്‍മൂലം യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങിവന്നു. വെള്ളിയാഴ്ച രാവിലെ 7.40-ന് പുറപ്പെട്ട ബിഎ 118 നമ്പര്‍ വിമാനം അബുദാബിവരെ എത്തിയശേഷമാണ് ബെംഗളൂരുവിലേക്ക് മടങ്ങിയത്. വിമാനം സുരക്ഷിതമായി ബെംഗളൂരുവില്‍ ഇറങ്ങിയെന്നും സാങ്കേതികപ്രശ്‌നം മുന്‍നിര്‍ത്തി മുന്‍കരുതലായാണ് തിരിച്ചെത്തിയതെന്നും ബ്രിട്ടീഷ് എയര്‍വേസിന്റെ വക്താവ് പറഞ്ഞു.
വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ വീണ്ടും ലണ്ടനിലേക്ക് തിരിച്ചു. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം. സമീപത്തുള്ള ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനില്‍ പൊട്ടിത്തെറിയുണ്ടായതിനെത്തുടര്‍ന്ന് ഈ വിമാനത്താവളം ബുധനാഴ്ച അടച്ചിട്ടിരുന്നു. മണിക്കൂറുകള്‍ക്കുശേഷമാണ് തുറന്നത്.