യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ വീടിന് തീപിടിച്ച് അമ്മയും മൂന്ന് മക്കളും കൊല്ലപ്പെട്ടു. 41 കാരന്‍ അറസ്റ്റില്‍

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ സ്റ്റോണ്‍ബ്രിഡ്ജിലുള്ള ടില്ലറ്റ് ക്ലോസില്‍ വീടിനുണ്ടായ തീപിടിത്തത്തില്‍ അമ്മയും മൂന്നു മക്കളും മരിച്ചു. 43 വയസ്സുള്ള അമ്മയ്ക്കും 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്കും എട്ടും, നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ 1:20 ഓടെയുണ്ടായ തീപിടുത്തത്തില്‍ വീട് കത്തിനശിക്കുകയും ചെയ്‌തു. കൊലപാതകക്കുറ്റം ചുമത്തി സംഭവസ്ഥലത്ത് നിന്ന് 41 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

70 വയസ്സുള്ള ഒരു സ്ത്രീയെയും ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ അവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. മറ്റ് രണ്ട് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടില്ലറ്റ് ക്ലോസിലെ മാരകമായ തീപിടുത്തത്തില്‍ ബ്രെന്റ് ഈസ്റ്റിലെ പ്രാദേശിക എംപി ഡോണ്‍ ബട്‌ലര്‍ തന്റെ ദുഃഖം രേഖപ്പെടുത്തി.

തീപിടിത്തത്തില്‍ ഒരു സ്ത്രീക്കും അവരുടെ മൂന്ന് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായെന്ന് സൂപ്രണ്ട് സ്റ്റീവ് അലന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. എട്ട് ഫയര്‍ എഞ്ചിനുകളും വെംബ്ലി, പാര്‍ക്ക് റോയല്‍, വില്ലെസ്ഡന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 70 ഓളം അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് തീ അണച്ചത്. പ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. ബ്രെന്റ് കൗണ്‍സിലും ലണ്ടന്‍ മേയറും ഉള്‍പ്പെടെയുള്ള അധികാരികള്‍ ദുരിതബാധിതര്‍ക്ക് തുടര്‍ച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions