'പണി' എന്ന മലയാള ചിത്രത്തില്‍ നായകിയായി ശ്രദ്ധേയായ അഭിനയ ഈ മാസം ആദ്യമായിരുന്നു വിവാഹിതയായത്. ബാല്യകാല സുഹൃത്തായ വെഗശേന കാര്‍ത്തിക്കിനെയായിരുന്നു വിവാഹം കഴിച്ചത്. ഹൈദരാബാദില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്.
ഇപ്പോഴിതാ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അഭിനയ. ക്ലോക്ക് ടവര്‍, ലണ്ടന്‍ ഐ, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഈ പോസ്റ്റില്‍ കാണാം. ലണ്ടനിലെ ഒരു റെസ്റ്ററന്റില്‍ നിന്നെടുത്ത ഡിന്നര്‍ ഡേറ്റ് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. വിവാഹജീവിതമെന്നാല്‍ ഒരിക്കലും അവസാനിക്കാത്ത ഡേറ്റ് നൈറ്റാണെന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്.
ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അഭിനയ പ്രതിസന്ധികള്‍ അതിജീവിച്ചാണ് കരിയര്‍ കെട്ടിപ്പടുത്തത്. നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. നാടോടികള്‍ എന്ന തമിഴ് സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിനടം 58 ചിത്രങ്ങളുടെ ഭാഗമായി