യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂള്‍ എഫ്‌സി വിജയാഘോഷ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 50-ഓളം പേര്‍ക്ക് പരുക്ക്

ലിവര്‍പൂള്‍ എഫ്‌സിയുടെ വിജയാഘോഷത്തില്‍ ആരാധകര്‍ മതിമറന്നു നില്‍ക്കവേ ദുരന്തം. ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ക്ലബ് ആരാധകര്‍ എല്ലാം മറന്ന് വിജയം ആഘോഷിക്കുന്നതിനിടെയാണ് ഒരു കാര്‍ കുട്ടികളെയടക്കം ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു വന്നത്.

തിങ്കളാഴ്ച വൈകുന്നേരം നഗരഹൃദയത്തില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിച്ച് നടന്ന പരേഡാണ് ദുരന്തചിത്രമായി മാറിയത്. ഒരു ബ്രിട്ടീഷുകാരന്‍ കാര്‍ ഓടിച്ച് ജനങ്ങള്‍ക്ക് ഇടയിലേക്ക് കയറ്റിയതോടെയാണ് 50-ലേറെ പേര്‍ക്ക് പരുക്കേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള അക്രമത്തിന് ഇരകളായി. പലരുടെയും നില ഗുരുതരമാണ്

വാട്ടര്‍ സ്ട്രീറ്റിലെ സംഭവസ്ഥലത്ത് നിന്നും 53-കാരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പരേഡിന് ശേഷം റോഡുകള്‍ തുറന്നതിന് പിന്നാലെയായിരുന്നു സംഭവം. ക്ലബിന്റെ പ്രീമിയര്‍ ലീഗ് വിജയം ആഘോഷിക്കാന്‍ തെരുവില്‍ അണിനിരന്നവരുടെ സന്തോഷം കെടുത്തിയാണ് നിമിഷങ്ങള്‍ കൊണ്ട് ആശങ്കയും, ഭീതിയും കളം പിടിച്ചത്.

പരുക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നോര്‍ത്ത് വെസ്റ്റ് ആംബലന്‍സ് സര്‍വ്വീസ് സ്ഥിരീകരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരുടെ പരുക്കുകള്‍ ഗുരുതരമാണ്. 20 രോഗികള്‍ക്ക് വാട്ടര്‍ സ്ട്രീറ്റിന് സമീപം സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി.

സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് മേഴ്‌സിസൈഡ് പോലീസ് വ്യക്തമാക്കി. ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. സംഭവം ബാധിച്ചവര്‍ക്ക് പ്രാര്‍ത്ഥനകള്‍ നേരുന്നതായി ലിവര്‍പൂള്‍ എഫ്‌സി അറിയിച്ചു.

അപകടം സൃഷ്ടിച്ചിരുന്ന കാറിന്റെ ചില്ലുകളില്‍ ആളുകള്‍ അടിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ലെന്‍ വിന്‍സ്പര്‍ പറഞ്ഞു. ഇതോടെ ആശങ്കപ്പെട്ടാവണം ഇയാള്‍ ആക്‌സിലേറ്റര്‍ അമര്‍ത്തിപ്പിടിച്ചു. ഒരാളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം അേേത വേഗത്തില്‍ മുന്നോട്ട് പോയി ആളുകളെ ഇടിക്കുകയായിരുന്നു, ദൃക്‌സാക്ഷി പറയുന്നു. അതേസമയം ഇയാള്‍ ബാറില്‍ നിന്നും ഇറങ്ങിയ ശേഷമാണ് അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ തന്റെ കാറില്‍ ഇടിക്കുന്നവര്‍ക്ക് നേരെ റിവേഴ്‌സ് എടുത്ത് ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions