യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍

ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവല്‍ 7) അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള പദ്ധതികളുമായി ലേബര്‍ സര്‍ക്കാര്‍. ഇതോടെ 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഇനി തൊഴിലുടമകള്‍ പൂര്‍ണ്ണ ധനസഹായം നല്‍കേണ്ടതായി വരും. 21 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി വലിയവിമര്‍ശനങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്.

നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടോറി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുര്‍ബലപ്പെടുത്തും എന്നും അവര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ 16 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അപ്രന്റീസ്ഷിപ്പുകള്‍ ലഭ്യമാണ്. ജോലിയിലെ പ്രായോഗിക പരിശീലനവും പഠനവും ഇതില്‍ ഉള്‍പ്പെടുന്നു. ലെവല്‍ അനുസരിച്ച് ഇവ പൂര്‍ത്തിയാക്കാന്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുക്കും.

ലെവല്‍ 2 അപ്രന്റീസ്ഷിപ്പുകള്‍ ജിസിഎസ്ഇകള്‍ക്ക് തുല്യമാണ്. അതേസമയം ലെവല്‍ 6,7 ബാച്ചിലേഴ്സ് അല്ലെങ്കില്‍ മാസ്റ്റേഴ്സ് ബിരുദത്തിന് തുല്യമായി കണക്കാക്കുന്നു. നൈപുണ്യ വികസന തന്ത്രത്തിന്റെ ഭാഗമായി, യുവജനങ്ങള്‍ക്കും വീണ്ടും പരിശീലനം ആവശ്യമുള്ളവര്‍ക്കും 120,000 പുതിയ പരിശീലന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ബിരുദാനന്തര ബിരുദങ്ങള്‍ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദങ്ങള്‍ക്ക് തുല്യമായ ലെവല്‍ 7 അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിനാല്‍ ഈ പ്രഖ്യാപനം വലിയ ആഘാതം ആയിരിക്കും ഉണ്ടാക്കുക.

അക്കൗണ്ടന്റുമാര്‍, ടാക്സ് അഡ്വൈസര്‍മാര്‍, സോളിസിറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ വിവിധ റോളുകളില്‍ പരിശീലനം നേടുന്ന ആളുകളാണ് ഈ ലെവല്‍ 7 അപ്രന്റീസ്ഷിപ്പുകള്‍ ഉപയോഗിക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions