യു.കെ.വാര്‍ത്തകള്‍

യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്കും ബെനഫിറ്റ് ലഭിച്ചേക്കും

യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി.

അതേസമയം, അത് എടുത്തു കളയുക എന്നതും, സാമൂഹ്യ സുരക്ഷാ സംവിധാനം പുനസംഘടിപ്പിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ശരത്ക്കാല ബജറ്റില്‍, ക്യാപ് എടുത്തു കളഞ്ഞുകൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണിത്. ഫിലിപ്സണും, വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കേന്‍ഡാലുമാണ് ഈ നയം നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

ഇക്കഴിഞ്ഞ വസന്തകാലത്ത് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനിരുന്നതാണ്. എന്നാല്‍, പിന്നീട് അത് ശരത്കാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയണമെന്ന് എസ് എന്‍ പിയും ലേബര്‍ പാര്‍ട്ടിയിലെ തന്നെ ചില എം പിമാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം പുനര്‍വിചിന്തനം ചെയ്യാന്‍ ഇരു സെക്രട്ടറിമാരുടേയും നേതൃത്വത്തില്‍ ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions