യു.കെ.വാര്‍ത്തകള്‍

യുഎസിന്റെ താരിഫ് നയം യുകെയിലെ കാര്‍ ഉല്‍പാദന മേഖലയ്ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മാസത്തില്‍ കുത്തനെ ഇടിവ്


മാറിമാറി വരുന്ന യുഎസിന്റെ താരിഫ് നയം യുകെയുടെ കാര്‍ ഉത്പാദന മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. കാര്‍ ഉത്പാദനം ഏപ്രില്‍ മാസത്തില്‍ കുത്തനെ കുറഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഏപ്രിലില്‍ ഇത്രയും ഉത്പാദനം കുറഞ്ഞ സമയം ലോക്ക്ഡൗണ്‍ സമയത്ത് മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യുഎസ് , യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവയുമായുള്ള വ്യാപാര കരാര്‍ വരുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

ഇവി കാറുകളിലേക്ക് മാറുന്നതും ഉത്പാദനം താല്‍ക്കാലികമായി കുറയുന്നതിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ കുറവും മാര്‍ച്ച് മാസത്തേക്കാള്‍ 25 ശതമാനം കുറവുമാണ് ഏപ്രില്‍ മാസത്തിലുണ്ടായത്.

മുമ്പ് ഏപ്രില്‍ മാസത്തിലെ ഉത്പാദനം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 1952 ലായിരുന്നു. അന്ന് 53517 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കയറ്റുമതിക്കുള്ള കാര്‍ ഉത്പാദനത്തില്‍ 10.1 ശതമാനം കുറവുണ്ട്.

യുഎസില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള കാര്‍ ഡിമാന്‍ഡ് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ കാര്‍ ഉത്പാദന മേഖല തിരിച്ചടിയിലാണ്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions