നെടുമ്പാശേരി: വിനോദ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയ വിദേശ വനിത വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടര്‍ന്ന് യുകെ സ്വദേശിനിയായ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
തന്റെ വീസയുടെ കാലാവധി തീര്‍ന്നെന്നും ഉടന്‍ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെര്‍മിനലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയ ശേഷമാണ് മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടച്ചത്. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.