സിനിമ

തെലങ്കാന സംസ്ഥാന പുരസ്‌കാരം: മികച്ച നടി നിവേദ തോമസ്, ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം

തെലങ്കാന സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ നേട്ടം കൊയ്ത് മലയാളി താരങ്ങള്‍. മികച്ച നടിക്കുള്ള പുരസ്‌കാരം നിവേദ തോമസും മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും സ്വന്തമാക്കി. ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിവേദ തോമസിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായിക ആയാണ് നിവേദ വേഷമിട്ടത്.

വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുല്‍ഖര്‍ അവാര്‍ഡ് നേടിയിരിക്കുന്നത്. ‘പുഷ്പ 2’വിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടന്‍. ‘കല്‍ക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിന്‍ ആണ് മികച്ച സംവിധായകന്‍. ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കുന്നത്.

2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions