സിനിമ

'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്! പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം?

തിയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യ്ക്ക് റീ സെന്‍സറിങ്. ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ അടക്കം മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമ റീ സെന്‍സറിങ്ങിലേക്ക് പോകുന്നത്. ഇതോടെ ഏതെങ്കിലും രാഷ്ട്രീയ താത്പര്യത്തെ തുടര്‍ന്നാണോ റീ സെന്‍സറിങ് നടക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം 15 കോടിയിലേറെ കളക്ഷന്‍ ആഗോള ബോക്സ് ഓഫീസില്‍ നേടിയിരുന്നു.

‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമ്മൂടും തമിഴ് സംവിധായകനും നടനുമായ ചേരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.

സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും, ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ഛായാഗ്രഹണം വിജയ്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions