തിരുവനന്തപുരം: അറബിക്കടലിലെ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. പാരിസ്ഥിതികസാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു സെക്രട്ടറി പുറത്തിറക്കി. ഇതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ടും ആവശ്യപ്പെടാന്‍ കഴിയും.
കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി പുറങ്കടലില്‍ ചെരിഞ്ഞ എംഎസ് സി എല്‍സ 3 (MSC Elsa 3) എന്ന കപ്പല്‍ ഞായറാഴ്ചയാണ് പൂര്‍ണമായി മുങ്ങിയത്. കപ്പലില്‍നിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയില്‍ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയില്‍ മിക്കതും കാലി കണ്ടെയ്‌നറുകളാണ്.