സിനിമ

'തഗ് ലൈഫ്' റിലീസ് തടയും, കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയണം..; ഭാഷാ വിവാദത്തില്‍ ഫിലിം ചേംബര്‍

കന്നഡ വിരുദ്ധ പ്രസ്താവന നടത്തിയതിനാല്‍ കമല്‍ ഹാസന്റെ പുതിയ ചിത്രം ‘തഗ് ലൈഫി’ന്റെ റിലീസ് തടയാന്‍ നീക്കം. 24 മണിക്കൂറിനകം കമല്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ചേംബര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമല്‍ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജൂണ്‍ 5ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന് കമല്‍ പറഞ്ഞത്. ഈ പ്രസ്താവനയാണ് വിവാദമായത്.

പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും കമലിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ്. സംസ്ഥാനത്ത് കമലിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ അദ്ദേഹത്തെ പിന്തുണച്ച് കന്നഡ താരം ശിവ രാജ്കുമാര്‍ രംഗത്തെത്തി.

കമല്‍ ഹാസന്‍ കന്നഡയെ സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. വിവാദങ്ങളെ നേരിടാന്‍ കമലിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ശിവ രാജ്കുമാറിന്റെ സാന്നിധ്യത്തിലാണ്, തമിഴില്‍ നിന്നാണ് കന്നഡ പിറന്നതെന്ന് കമല്‍ പറഞ്ഞത്. ശിവ രാജ്കുമാറുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.

  • മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ; ശ്രീനിവാസന് വിട
  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions