യു.കെ.വാര്‍ത്തകള്‍

കുടുംബപേര് മാറ്റാന്‍ നീക്കവുമായി ഹാരി രാജകുമാരന്‍; അമ്മാവനുമായി കൂടിക്കാഴ്ച നടത്തി

ബ്രിട്ടീഷ് രാജ കുടുംബാംഗമായ ഹാരി രാജകുമാരന്‍ കുടുംബ പേര് മാറ്റാന്‍ ആലോചിക്കുന്നു! ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരന്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേര് സ്‌പെന്‍സര്‍ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവില്‍ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റന്‍- വിന്‍ഡ്‌സര്‍ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

നോര്‍ത്താംപ്ടണ്‍ഷെയറിലെ അല്‍തോര്‍പ്പില്‍ അമ്മാവനായ ഏള്‍ സ്‌പെന്‍സറുമായി ഹാരി ഇതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു. പക്ഷെ നിയമ തടസങ്ങള്‍ മറികടക്കാനാകില്ലെന്ന് ഹാരിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

രാജ കുടുംബത്തിന്റെ പേരായ വിന്‍ഡ്‌സറും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിന്റെ സര്‍നെയിമായ മൗണ്ട്ബാറ്റണും ചേര്‍ത്തുള്ളതാണ് പേര്. ജനന സര്‍ട്ടിഫിക്കറ്റില്‍ ആര്‍ച്ചി രാജകുമാരന്റെ ഔദ്യോഗിക പേര് ആര്‍ച്ചി ഹാരിസണ്‍ മൗണ്ട് ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്നാണ്. ലിലിബെറ്റ് ഡയാന എലിസബത്ത് മൗണ്ട് ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നാണ് ലിലിബെറ്റ് രാജകുമാരിയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ പേര്.

ഡയാനയുടെ സഹോദരനെ ഇത്തരമൊരു ആവശ്യവുമായി ഹാരി ബന്ധപ്പെട്ടെന്ന വാര്‍ത്ത പിതാവ് ചാള്‍സ് രാജാവിനെയും , സഹോദരന്‍ വില്യമിനെയും ചൊടിപ്പിക്കുന്നതാണ്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions