യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പെനാല്‍റ്റി പോയിന്റുകളില്‍ മാറ്റം വരുന്നു; പുതിയ നിര്‍ദ്ദേശം ഡ്രൈവര്‍മാര്‍ക്ക് അനുകൂലം!



ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്.

എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവിലെ നിയമം അനുസരിച്ച് 20മൈല്‍ വേഗതയുള്ള പ്രദേശത്ത് 25മൈല്‍ വരെ വേഗതയില്‍ പോകുന്നവരുടെയും അതിവേഗം വാഹനം ഓടിക്കുന്നവരുടെയും പിഴ ഒന്ന് തന്നെയാണ്. പതിവായി വാഹനമോടിക്കുന്നവര്‍ക്ക് ഒന്നിലധികം പിഴകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്‍ഷുറന്‍സ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 നവംബര്‍ 20 വരെയാണ് ഡേവിഡ് റിനാല്‍ഡി നടത്തുന്ന ഹര്‍ജിയുടെ സമയപരിധി. ഇതിനുള്ളില്‍ 10,000 ഒപ്പുകള്‍ ശേഖരിക്കുക ആണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകള്‍ ലഭിച്ചാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയില്‍ എല്ലാ ഹര്‍ജികളും ആറ് മാസത്തേക്കാണ് നീണ്ട് നില്‍ക്കുക.

ഡ്രൈവര്‍ റെക്കോര്‍ഡില്‍ എന്‍ഡോഴ്‌സ്‌മെന്റും പെനാല്‍റ്റി പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഒരു മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍, അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡില്‍ എന്‍ഡോഴ്‌സ്‌മെന്റുകളും പെനാല്‍റ്റി പോയിന്റുകളും ചേര്‍ക്കും. ഇത് ഓണ്‍ലൈനില്‍ കാണാന്‍ കഴിയും. ഓരോ എന്‍ഡോഴ്‌സ്‌മെന്റിനും ഒരു പ്രത്യേക കുറ്റകൃത്യ കോഡ് നല്‍കിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 1 മുതല്‍ 11 വരെയുള്ള പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ 4 അല്ലെങ്കില്‍ 11 വര്‍ഷം വരെ ഡ്രൈവറുടെ രേഖയില്‍ കാണും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്റുകള്‍ ശേഖരിക്കുന്നവര്‍ക്ക് ഡ്രൈവിങ്ങിന് വിലക്ക് ലഭിക്കാം.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions