യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന് അതിര്‍ത്തിയുടെ നിയന്ത്രണം 'നഷ്ടമായി'; കുറ്റസമ്മതവുമായി ഡിഫന്‍സ് സെക്രട്ടറി

ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന യുകെയിലേക്കു എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഈ വര്‍ഷം റെക്കോര്‍ഡിട്ടിരിക്കുകയാണ്. ഇത് നിയന്ത്രിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. ഈ ഘട്ടത്തിലും മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ലേബര്‍ മന്ത്രിമാരുടെ ശ്രമം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ബ്രിട്ടന് അതിര്‍ത്തി നിയന്ത്രണം സമ്പൂര്‍ണ്ണമായി കൈമോശം വന്നതെന്നാണ് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലിയുടെ രക്ഷം. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് യുകെയുടെ അഭയാര്‍ത്ഥി സിസ്റ്റം കുളമാക്കി വെച്ചതാണ്, രാജ്യത്തേക്കുള്ള ക്രമാതീതമായ കുടിയേറ്റത്തിലേക്ക് നയിച്ചതെന്ന് ഹീലി പറയുന്നു. ഈ അവസ്ഥയാണ് ഗവണ്‍മെന്റിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നതെന്ന് ഡിഫന്‍സ് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

ശനിയാഴ്ച മാത്രം 18 ചെറുബോട്ടുകളിലായി 1194 അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് പ്രവേശിച്ചതായി കണക്കുകള്‍ വ്യക്തമാക്കി. ഈ വര്‍ഷം ഒരു ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്. ഇതോടെ 2025 പിറന്ന് ആറ് മാസം പിന്നിടുമ്പോള്‍ 14,811 പേര്‍ രാജ്യത്ത് പ്രവേശിച്ചു. ആദ്യ അഞ്ച് മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്.

ഫ്രഞ്ച് പോലീസിന്റെ നിരീക്ഷണത്തിലാണ് സ്ത്രീകളും, കുട്ടികളും അടങ്ങുന്നവര്‍ ചെറുബോട്ടുകലില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത്. അനധികൃതമായി എത്തുന്നവരെ യുകെയിലും സ്വീകരിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഹീലി പ്രതികരിച്ചു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് നിയന്ത്രണം ഈ വിധം നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ടാക്‌സി ഓടിക്കുന്നത് പോലെയാണ് മനുഷ്യക്കടത്തുകാര്‍ ചെറുബോട്ടുമായി എത്തുന്നത്. ഇത് തടയാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ ഫ്രാന്‍സില്‍ യുകെ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആദ്യമായി ഈ സഹകരണം ലഭിക്കുകയാണ്, ഹീലി പറഞ്ഞു.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions