യു.കെ.വാര്‍ത്തകള്‍

പെനാല്‍റ്റി പോയിന്റുകളില്‍ ഇംഗ്ലണ്ടിലെ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായ മാറ്റം വരുന്നു

ഇംഗ്ലണ്ടിലെ പെനാല്‍റ്റി പോയിന്റുകളില്‍ ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി മാറ്റം വരുന്നു. നിലവില്‍, മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡിന് പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 20 മൈല്‍ മേഖലയില്‍ അമിതവേഗതയ്ക്ക് മൂന്ന് പോയിന്റുകള്‍ വരെയാണ് ലഭിക്കുക. ഈ നിയമത്തില്‍ മാറ്റം വരുത്താനാണ് ലേബര്‍ സര്‍ക്കാരിനോട് ഒരു പാര്‍ലമെന്ററി ഹര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കിലും, 20 മൈല്‍ പ്രദേശത്ത് 25മൈല്‍ വരെ വേഗതയ്ക്ക് ഒരു പെനാല്‍റ്റി പോയിന്റ് മാത്രം ആണ് നല്‍കുക എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. നിലവിലെ പിഴ അനുപാതമില്ലാത്തതാണെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നിലവിലെ നിയമം അനുസരിച്ച് 20മൈല്‍ വേഗതയുള്ള പ്രദേശത്ത് 25മൈല്‍ വരെ വേഗതയില്‍ പോകുന്നവരുടെയും അതിവേഗം വാഹനം ഓടിക്കുന്നവരുടെയും പിഴ ഒന്ന് തന്നെയാണ്. പതിവായി വാഹനമോടിക്കുന്നവര്‍ക്ക് ഒന്നിലധികം പിഴകള്‍ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ഇത് ഇന്‍ഷുറന്‍സ് ചെലവുകളെയും ജോലി സാധ്യതകളെയും പോലും ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. 2025 നവംബര്‍ 20 വരെയാണ് ഡേവിഡ് റിനാല്‍ഡി നടത്തുന്ന ഹര്‍ജിയുടെ സമയപരിധി. ഇതിനുള്ളില്‍ 10,000 ഒപ്പുകള്‍ ശേഖരിക്കുക ആണെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണം ലഭിക്കും. 100,000 ഒപ്പുകള്‍ ലഭിച്ചാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി പരിഗണിക്കുകയും ചെയ്യും. യുകെയില്‍ എല്ലാ ഹര്‍ജികളും ആറ് മാസത്തേക്കാണ് നീണ്ട് നില്‍ക്കുക.

ഡ്രൈവര്‍ റെക്കോര്‍ഡില്‍ എന്‍ഡോഴ്സ്മെന്റും പെനാല്‍റ്റി പോയിന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഒരു മോട്ടോര്‍ വാഹന കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുമ്പോള്‍, അവരുടെ ഡ്രൈവിംഗ് റെക്കോര്‍ഡില്‍ എന്‍ഡോഴ്സ്മെന്റുകളും പെനാല്‍റ്റി പോയിന്റുകളും ചേര്‍ക്കും. ഇത് ഓണ്‍ലൈനില്‍ കാണാന്‍ കഴിയും. ഓരോ എന്‍ഡോഴ്സ്മെന്റിനും ഒരു പ്രത്യേക കുറ്റകൃത്യ കോഡ് നല്‍കിയിട്ടുണ്ട്. കൂടാതെ കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 1 മുതല്‍ 11 വരെയുള്ള പെനാല്‍റ്റി പോയിന്റുകള്‍ ലഭിക്കും. ഈ പോയിന്റുകള്‍ 4 അല്ലെങ്കില്‍ 11 വര്‍ഷം വരെ ഡ്രൈവറുടെ രേഖയില്‍ കാണും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 12 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്റുകള്‍ ശേഖരിക്കുന്നവര്‍ക്ക് ഡ്രൈവിങ്ങിന് വിലക്ക് വരാം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions