യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ 'കോര്‍പറേറ്റ് നരഹത്യക്ക്' അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

മറ്റേണിറ്റി പരിചരണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ കോര്‍പറേറ്റ് നരഹത്യാ കേസ് ചുമത്തി അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് നടത്തിവരുന്ന ക്യൂന്‍സ് മെഡിക്കല്‍ സെന്റര്‍, സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ മരിക്കുകയും, പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് അന്വേഷണം.

എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ മറ്റേണിറ്റി റിവ്യൂ നേരിടുകയാണ് ഈ ട്രസ്റ്റ്. ഈ ആശുപത്രികളില്‍ നടന്ന നവജാതശിശുക്കളുടെ മരണം, ചാപിള്ളയായുള്ള ജനനം, അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും നേരിട്ട അപകടങ്ങള്‍ എന്നിങ്ങനെ 2000-ലേറെ കേസുകളിലാണ് സ്വതന്ത്ര മിഡ്‌വൈഫ് ഡോണാ ഓക്കെന്‍ഡെന്‍ റിവ്യൂ നടത്തുന്നത്.

2023 സെപ്റ്റംബറില്‍ നോട്ടിംഗ്ഹാംഷയര്‍ പോലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചിരുന്നു. 200 കുടുംബങ്ങളുടെ കേസുകള്‍ പരിശോധിച്ച ശേഷം ഇപ്പോള്‍ കോര്‍പറേറ്റ് നരഹത്യാ കേസായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് സേന വ്യക്തമാക്കുന്നു. തങ്ങളുടെ നടപടികളെ വളരെ നിസ്സാരമായി കണക്കാക്കി വീഴ്ചകള്‍ വരുത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.

ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം സംഭവിച്ച ഗുരുതര വീഴ്ചകള്‍ ആളുകളുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നാണ് കോര്‍പറേറ്റ് നരഹത്യാ കേസ് പ്രകാരം പരിശോധിക്കുകയെന്ന് 'ഓപ്പറേഷന്‍ പെര്‍ത്ത്' എന്നുപേരിട്ട അന്വേഷണം നയിക്കുന്ന ഡീറ്റക്ടീവ് സൂപ്രണ്ട് മാത്യൂ ക്രൂം പറഞ്ഞു. ഇതുവരെ 200 കേസുകളാണ് പരിശോധിച്ചതെങ്കിലും കേസുകളുടെ എണ്ണം 2500 വരെ ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
വിടപറഞ്ഞത്

നേരത്തെ മൂന്ന് കുഞ്ഞുങ്ങളുടെ മരണത്തിന് പിന്നില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തിയതോടെ ട്രസ്റ്റിനെതിരെ 1.6 മില്ല്യണ്‍ ഫൈന്‍ ചുമത്തിയിരുന്നു. ഇതിന് ശേഷം നാലാം മാസമാണ് കേസ് അന്വേഷണം തുടങ്ങുന്നത്. അതേസമയം വിവാദവുമായി ബന്ധപ്പെട്ട പല രേഖകളും ട്രസ്റ്റ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions