യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മലയാളിയായ റിമാന്‍ഡ് പ്രതി കസ്റ്റഡിയില്‍ മരിച്ചു; വിടപറഞ്ഞത് പിറവം സ്വദേശി

മലയാളിയായ റിമാന്‍ഡ് പ്രതി യുകെയില്‍ മരിച്ചു. പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് മരണം. മണീട് ഗവ .എല്‍പി സ്‌കൂളിന് സമീപം കുന്നത്തു കളപ്പുരയില്‍ ജോണിന്റെയും മോളിയുടേയും മകന്‍ എല്‍ദോസാണ് (34) മരിച്ചത്.

ഇംഗ്ലണ്ടിലെ ബെയിങ്‌സ്‌റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ എല്‍ദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് വിവരം. നഴ്‌സായ ഭാര്യയുടെ പരാതിയിലാണ് എല്‍ദോസിനെ പൊലീസ് കൊണ്ടുപോയത്. ഇതിനിടെ എല്‍ദോസിനെ യുകെയിലുള്ള മാതൃസഹോദര ഭാര്യ സ്മിതയും മകനും സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാര്‍ഡും എല്‍ദോസ് ഇവര്‍ക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്ക് മടങ്ങി.

അതിന് ശേഷം ബര്‍മിങ്ഹാമില്‍ സ്മിതയും മകനും താമസിക്കുന്ന വീട്ടില്‍ പൊലീസ് അന്വേഷിച്ചെത്തി. കഴിഞ്ഞ 27ന് വൈകീട്ട് നാട്ടിലെ ഫോണില്‍ വിളിച്ച് എല്‍ദോസ് മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്മിതയും ബന്ധുവും യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. 5ന് ഓക്‌സ്ഫഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമം തുടങ്ങി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയാണ് എല്‍ദോസ് യുകെയിലെത്തിയത്. നാലു വയസ്സുള്ള മകളുണ്ട്. മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.

കുടുംബ വഴക്കിനെ തുടര്‍ന്ന് 2024 നവംബറിലാണ് സൗത്താംപ്ടണിന് സമീപം ബേസിങ്സ്റ്റോക്കില്‍ താമസിക്കുകയായിരുന്ന യുവാവ് റിമാന്‍ഡിലായത്. നഴ്സായ ഭാര്യ ജോലി സ്ഥലത്ത് ഭീതിയോടെ പെരുമാറുന്നത് കണ്ട് നഴ്സ് മാനേജര്‍ പൊലീസിന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഇവരുടെ മൂന്നര വയസ്സുള്ള കുഞ്ഞിനെ ഭീഷണിപ്പെടുത്തിയെന്നത് ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി ക്രിമിനല്‍ കേസ് എടുത്തത്.

നഴ്സ് മാനേജര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് വിചാരണ തീരാതെ പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുവാവ് റിമാന്‍ഡില്‍ തുടരേണ്ടി വന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions