യു.കെ.വാര്‍ത്തകള്‍

വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം; യുകെയില്‍ ഇന്ത്യന്‍ ഡോക്ടര്‍ കോടതി കയറുന്നു

ഡോക്ടറും, നിരവധി നഴ്‌സുമാരും അടക്കമുള്ള വനിതാ സഹജീവനക്കാര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കോടതി കയറുന്നു. 55-കാരനായ ഡോ. അമല്‍ ബോസിന് എതിരായാണ് പരാതി പ്രവാഹം. സര്‍ജന്‍ ഡോക്ടര്‍മാരും, നിരവധി നഴ്‌സുമാരും ഉള്‍പ്പെടെയുള്ള വനിതാ സഹജീവനക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ചതായുള്ള പരാതിയില്‍ കോടതി വിചാരണ നേരിടുകയാണ് ഇയാള്‍ .

വാര്‍ഡില്‍ നില്‍ക്കുകയായിരുന്ന ഒരു സിസ്റ്ററുടെ മേല്‍വസ്ത്രം വലിച്ചുതാഴ്ത്തിയെന്നും ഡോ. അമല്‍ ബോസിന് എതിരെ ആരോപണം ഉണ്ട്. വനിതാ സഹജീവനക്കാര്‍ ആശുപത്രിയിലെ ചില ജോലികള്‍ ചെയ്യുമ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയില്‍ ഇയാള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു.

കെട്ടിയിട്ട് ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഡോ. ബോസ് ഒരു നഴ്‌സിനോട് പറഞ്ഞു. ഇവരെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ആരോപണത്തില്‍ പറയുന്നു. എന്നാല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഇയാളുടെ പദവിയും, അധികാരവും മൂലം ലൈംഗികമായ പെരുമാറ്റങ്ങളെ വെല്ലുവിളിക്കാന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ഈ പെരുമാറ്റം പതിവായതോടെ 'അത് അമലിന്റെ സ്ഥിരം' പരിപാടിയെന്ന തരത്തില്‍ പറഞ്ഞ് ഒഴിവാക്കുന്ന നിലയായി. എന്നാല്‍ 2023 മാര്‍ച്ച് 21ന് അറസ്റ്റിലായപ്പോള്‍ താന്‍ 'ഫ്‌ളര്‍ട്ട്' ചെയ്തത് മാത്രമാണെന്നാണ് ഡോ. ബോസ് പോലീസിനോട് പറഞ്ഞത്. വനിതാ സഹജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പേരില്‍ 14 കുറ്റങ്ങള്‍ ചുമത്തിയതോടെയാണ് ഇയാള്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുന്നത്.

2017 മുതല്‍ 2022 വരെ ആറ് സ്ത്രീകളെ അക്രമിച്ച കേസിലാണ് സര്‍ജന്‍ കുറ്റാരോപണം നേരിടുന്നത്. തങ്ങളുടെ സ്തനങ്ങളില്‍ കയറിപ്പിടിച്ചെന്നും, പിന്‍ഭാഗത്ത് മര്‍ദ്ദിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാനും ശ്രമിച്ചെന്ന് ഉള്‍പ്പെടെ കേസുകളാണ് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി വിചാരണയില്‍ നേരിടുന്നത്. എന്നാല്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. ലങ്കാഷയര്‍ ബ്ലാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയിലാണ് അതിക്രമങ്ങള്‍ നടന്നത്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions