നാട്ടുവാര്‍ത്തകള്‍

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രം; ചടങ്ങ് ബഹിഷ്കരിച്ച് കൃഷിമന്ത്രി

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ഭാരതമാതാവ് ചിത്രത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജ് ഭവനിലെ പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ തയ്യാറായില്ല. പിന്നാലെയാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചത്. എന്നാല്‍ പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താന്‍ രാജ്ഭവന്‍ തീരുമാനിക്കുകയായിരുന്നു.

പരിസ്ഥിതി ദിനാഘോഷത്തിലെ ചിത്രം ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അതിനിടെ കൃഷിമന്ത്രി റദ്ധാക്കിയ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റി. രാജ് ഭവനില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നാണ് വിവരം. കൃഷിമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. തുടര്‍ന്നാണ് ദര്‍ബാര്‍ ഹാളിലേക്ക് പരിപാടി മാറ്റിയത്. പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

അതേസമയം നേരത്തെ ഗുരുമൂര്‍ത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവന്‍ ആയിരുന്നു പരിപാടിയുടെ വേദി. മെയിന്‍ ഹാളില്‍ വേദിയില്‍ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. അതിനിടെ ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേദി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് രാവിലെ കൃഷി വകുപ്പില്‍ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions