സിനിമ

മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതാണ് അപകടകാരണമെന്ന് ഷൈന്‍ ടോം ചാക്കോയുടെ ഡ്രൈവര്‍

ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വണ്ടി അപകടത്തില്‍ പെടാന്‍ കാരണം മുന്നില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് ട്രാക്ക് മാറിയതു കൊണ്ടാണെന്ന് നടന്റെ കാര്‍ ഓടിച്ചിരുന്ന അനീഷ്. കാറിന്റെ പിന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണകാരണം എന്നാണ് വിവരം.

ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി ഡബിള്‍ ട്രാക്കിന്റെ ഇടതു ഭാഗം ചേര്‍ന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലത് വശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നില്‍ക്കുമ്പോള്‍ ലോറി വലത് വശത്തു നിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു.

പുലര്‍ച്ചെ ആയതിനാല്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ ലോറിയുടെ പിന്നില്‍ പോയി ഇടിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന അച്ഛന്‍ ഇടിയുടെ ആഘാതത്തില്‍ ഡ്രൈവിങ് സീറ്റിന്റെ പിന്നിലേക്ക് വന്ന് ഇടിച്ച് തലപൊട്ടി. അതിലേ വന്ന ആളുടെ വണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചു എന്നാണ് അനീഷ് പറയുന്നത്.

ഷൈനിന്റെ പിതാവ് സിപി ചാക്കോയുടെ മൃതദേഹം ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.

ഷൈനിന്റെ അമ്മയുടെ ഇടുപ്പിന് പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരുക്കുണ്ട്. ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലാണ് ഇവരുമുള്ളത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലെത്തും. തുടര്‍ ചികിത്സ കൊച്ചിയില്‍ ആയിരിക്കുമെന്നാണ് വിവരം.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions