യു.കെ.വാര്‍ത്തകള്‍

40 പൗണ്ടുള്ള ജിപി അപ്പോയിന്റ്‌മെന്റ് കിട്ടുന്നില്ല; എ&ഇയില്‍ എന്‍എച്ച്എസിന് ചെലവ് 400 പൗണ്ട്

എന്‍എച്ച്എസ് ജിപി അപ്പോയിന്റ്‌മെന്റ് കിട്ടാക്കനിയായി തുടരുന്നത് എന്‍എച്ച്എസിനും, രോഗികള്‍ക്കും, നികുതിദായകര്‍ക്കും കനത്ത തിരിച്ചടിയാവുന്നു. എന്‍എച്ച്എസിന് 40 പൗണ്ട് ചെലവുള്ള ജിപി അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ വരുന്ന രോഗികള്‍ എ&ഇയില്‍ എത്തുമ്പോള്‍ ചെലവ് 400 പൗണ്ടായി ഉയരുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു.

എന്‍എച്ച്എസ് എ&ഇകളിലേക്ക് ഇവിടെ ചികിത്സ ആവശ്യമില്ലാത്ത നിരവധി രോഗികള്‍ എത്തിച്ചേരുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നു. ഇത് രോഗികള്‍ക്കും, നികുതിദായകര്‍ക്കും ക്ഷീണമാണ്. 450 മില്ല്യണ്‍ ചെലവിട്ട് എ&ഇകളില്‍ ചികിത്സ ആവശ്യമില്ലാത്തവര്‍ക്കുള്ള പരിചരണം ഉറപ്പാക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി അതേ ദിവസം ചികിത്സ കിട്ടുന്ന 40 എമര്‍ജന്‍സി കെയര്‍ യൂണിറ്റുകളും, അര്‍ജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകളും സ്ഥാപിക്കാനും, എത്തിച്ചേരുന്ന ദിവസം തന്നെ രോഗികള്‍ക്ക് ചികിത്സ നല്‍കി വിട്ടയയ്ക്കാനും ലക്ഷ്യമിടുന്നു. ആശുപത്രി അടിസ്ഥാനമാക്കി 15 മെന്റല്‍ ഹെല്‍ത്ത് ക്രൈസിസ് അസസ്‌മെന്റ് സെന്ററുകള്‍ തയ്യാറാക്കി, ആളുകളുടെ മാനസികപ്രശ്‌നം തിരിച്ചറിഞ്ഞ് സൈക്യാട്രിക് വിഭാഗത്തിലേക്ക് വിടാന്‍ ശ്രദ്ധിക്കും.

500 പുതിയ ആംബുലന്‍സുകളും പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങും. ഇടനാഴി പരിചരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്ന മുന്‍ വാഗ്ദാനം പുതിയ പദ്ധതിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലെ എ&ഇകളില്‍ ഓരോ ദിവസവും ഏകദേശം 141,000 പേര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.

  • ടെനന്‍സി നിയമമാറ്റങ്ങള്‍ പ്രാബല്യത്തില്‍; വാടകക്കാരെ പുറത്താക്കുക എളുപ്പമല്ല
  • ബിബിസി വാര്‍ത്താ വിഭാഗത്തില്‍ വന്‍ വെട്ടിനിരത്തല്‍; 2000 പേരുടെ ജോലിനഷ്ടമാകും
  • തദ്ദേശ തെരഞ്ഞെടുപ്പില്‍ മരുമകള്‍ക്ക് സുരക്ഷിത വാര്‍ഡ്; സ്റ്റാര്‍മറിനെതിരെ വിമര്‍ശനം
  • ഇറാനിലെ യുദ്ധം ബ്രിട്ടനില്‍ മെഡിസിന്‍ ക്ഷാമം രൂക്ഷമാക്കി; ഫാര്‍മസികളില്‍ സുപ്രധാന മരുന്നുകള്‍ ലഭ്യമല്ല!
  • യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം; സ്ത്രീകളേക്കാള്‍ ഇരട്ടി
  • ബ്രിട്ടനില്‍ യഹൂദര്‍ക്കെതിരായ ആക്രമണം: ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ കനത്ത പ്രതിഷേധം
  • യുകെയില്‍ കാറുടമകള്‍ക്ക് കനത്ത തിരിച്ചടി; നികുതി 1,410 പൗണ്ട് വരെ ഉയരും
  • കീര്‍ സ്റ്റാര്‍മറിന്റെ വീടുകളിലെ തീവയ്പ് കേസില്‍ ദുരൂഹത തുടരുന്നു
  • തായ്‌ ക്രിപ്‌റ്റോ ബിസിനസുകാരന്‍ റിഫോം യുകെ നേതാവിന് നല്‍കിയത് 5 മില്യണ്‍ പൗണ്ട്! വിവാദം
  • ഇന്ധന വില വര്‍ധന: ഒരു നേരം ഭക്ഷണം ഒഴിവാക്കിയും യാത്രവെട്ടിക്കുറച്ചും യുകെയിലെ മൂന്നു മില്യണ്‍ കുടുംബങ്ങള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions