യു.കെ.വാര്‍ത്തകള്‍

പിറവം പാമ്പാക്കുട സ്വദേശി മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍

മലയാളിയെ മാഞ്ചസ്റ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്. മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കന്‍ പോക്സ് ബാധിച്ചതിനെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടര്‍ന്ന് റസ്റ്ററന്റ് ജീവനക്കാരന്‍ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

ചിക്കന്‍ പോക്സ് ആയിരുന്നതിനാല്‍ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടില്‍ നിന്നും താല്‍കാലികമായി താമസം മാറ്റിയിരുന്നു.

ഭാര്യ: നിഷ ദീപു. മക്കള്‍: കൃഷ്ണപ്രിയ, വിഷ്ണുദത്തന്‍, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയില്‍ പരേതരായ പി. എ. തങ്കപ്പന്‍, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കള്‍. പി. റ്റി. അനൂപ് ഏക സഹോദരനാണ്.

ആറു മാസം മുന്‍പ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടില്‍ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടില്‍ താമസിച്ചിരുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നാട്ടില്‍ ദീപുവിന്റെ മരണത്തെ കുറിച്ച് അറിയുന്നത്. മരണവിവരം മാഞ്ചസ്റ്റര്‍ പൊലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ വഴിയാണഅ ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറംലോകമറിഞ്ഞത്.

ജോലി ചെയ്തിരുന്ന കെയര്‍ ഹോമില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ദീപുവെന്ന് പറയപ്പെടുന്നു. ലക്ഷങ്ങളുടെ കടബാധ്യത നിലനില്‍ക്കേ ജോലി കൂടി നഷ്ടമായതോടെ ആകെ വിഷമത്തിലായിരുന്നുവെന്നാണ് സൂചന. ദീപുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ മലയാളി സംഘടനകളും പൊതു പ്രവര്‍ത്തകരും സഹായം തേടിയിട്ടുണ്ട്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions