യു.കെ.വാര്‍ത്തകള്‍

ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിച്ച സംഭവം: 2 പേര്‍ക്കെതിരെ കൊല കുറ്റം ചുമത്തി

ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസര്‍ അബ്ദുല്ല അല്‍ യാസിദി ആണ് കാര്‍ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാള്‍ യെമനില്‍ നിന്ന് യുകെയില്‍ എത്തിയത്.

ഷെഫീല്‍ഡിലെ ലോക്ക് ഡ്രൈവില്‍ നിന്നുള്ള സുല്‍ക്കര്‍നൈന്‍ അഹമ്മദ് (20), അമാന്‍ അഹമ്മദ് (26) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെഫീല്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കും. ജൂണ്‍ 4 ന് വൈകുന്നേരം നഗരത്തിലെ ഡാര്‍നാല്‍ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാര്‍ അയാളുടെ മേല്‍ ഇടിച്ചതെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു .

ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് പോകുമ്പോള്‍ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെങ്കിലും ജീവന് ഹാനികരമല്ല. അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. കുറ്റവാളിയെ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ 46 വയസ്സുള്ള ഒരു പുരുഷനും 45 വയസ്സുള്ള ഒരു സ്ത്രീയും ഉള്‍പ്പെടെ രണ്ട് പേര്‍ ജാമ്യത്തിലാണ്.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions