യു.കെ.വാര്‍ത്തകള്‍

വിന്റര്‍ ഫ്യൂവല്‍ പിടിത്തം ഉപേക്ഷിച്ചു; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്‌മെന്റ് തിരിച്ചുകിട്ടും

ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ ഷോക്കിന്റെ ഫലമായി തങ്ങളുടെ കടുംപിടുത്തം ലേബര്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി തിരിച്ചടിച്ചതോടെ ഇനിയും ജനരോഷം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാന്‍ ലേബര്‍ ഗവണ്‍മെന്റിന് കഴിയാത്തതിന്റെ ഫലമായി 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്‌മെന്റ് തിരിച്ചുകിട്ടും.

35,000 പൗണ്ടില്‍ താഴെ വരുമാനമുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും പേയ്‌മെന്റും ഈ വിന്ററില്‍ തിരികെ കിട്ടുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം വിളംബരം ചെയ്ത് വെട്ടിക്കുറച്ച പദ്ധതിയ്‌ക്കെതിരെ ജനം ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതോടെയാണ് തിരിച്ചറിവ് വന്നത്. ഈ തിരിച്ചിറക്കത്തോടെ ഏകദേശം 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് പേയ്‌മെന്റ് ലഭിക്കും. ഒരു കുടുംബത്തിന് 300 പൗണ്ട് വരെയുള്ള പേയ്‌മെന്റ് നല്‍കാന്‍ 1.25 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്.

പേയ്‌മെന്റിന് യോഗ്യരായവരുടെ എണ്ണം കുറച്ച നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാതെയാണ് റീവ്‌സ് പുതിയ നീക്കം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് വെട്ടിക്കുറച്ചത് ശരിയായ നടപടിയായിരുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു. ഫണ്ടിംഗ് വ്യക്തമാക്കാതെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.

അവസരം മുതലാക്കി ലേബര്‍ എംപിമാര്‍ ഇപ്പോള്‍ രണ്ട് കുട്ടികള്‍ക്കുള്ള ബെനഫിറ്റ് ക്യാപ്പ് റദ്ദാക്കാനും, വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കാനുള്ള പദ്ധതി പിന്‍വലിക്കാനും സമ്മര്‍ദം ആരംഭിച്ചു. സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ഇത് സാധ്യമായതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നേര്‍പകുതിയായി കുറച്ചിരിക്കുമ്പോഴാണ് ഈ അവകാശവാദം.

  • ബര്‍മിങ്‌ഹാമില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിക്കടിമയായ യുവാവ് കാറിടിപ്പിച്ചു കൊലപ്പെടുത്തി
  • ടിവി ലൈസന്‍സ് ഫീസ് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ബിബിസി
  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions