നാട്ടുവാര്‍ത്തകള്‍

ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡന കേസുകള്‍ അവസാനിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെ എടുത്ത പീഡന കേസുകളും അവസാനിപ്പിക്കുന്നു. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ തെളിവില്ല എന്ന് കണ്ടാണ് ഇത്. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗികാതിക്രമം ഉണ്ടായത് എന്നാണ് പരാതി. 18 വര്‍ഷം മുമ്പാണ് സംഭവം നടന്നത്.

സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. സെക്രട്ടേറിയറ്റ് കോമ്പൗണ്ടില്‍ പരാതിയില്‍ പറയുന്ന തീയതിയില്‍ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ല എന്നാണ് സര്‍ക്കാര്‍ രേഖ. മാത്രമല്ല പരാതിക്കാരി സ്ഥലം തിരിച്ചറിഞ്ഞിട്ടുമില്ല.

പരാതിയില്‍ പറയുന്ന ഹോട്ടലില്‍ ബാലചന്ദ്രമേനോന്‍ താമസിച്ചതായി രേഖയുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതായി തെളിവില്ല. ഉപദ്രവിച്ചതിന് സാക്ഷിയായി എന്ന് പറയുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മൊഴി മാറ്റിയതും കേസില്‍ തിരിച്ചടിയായി. താനൊന്നും കണ്ടിട്ടില്ല എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മൊഴി.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് ആയതിനാല്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള തെളിവുകളും ഇല്ല. മുകേഷും മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് പരാതിക്കാരി.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ പോലീസ് ബലാത്സം​ഗക്കുറ്റം ചുമത്തി കേസെടുത്തത്.

ഹേമാ കമ്മിറ്റിക്ക് മുമ്പില്‍ നല്‍കിയ മൊഴികള്‍ക്കപ്പുറം പുതിയത് നല്‍കാന്‍ പരാതിക്കാര്‍ തയ്യാറാവാതിരുന്നതോടെയാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  • മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ട് അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
  • ഡല്‍ഹിയില്‍ തൂക്കുകയര്‍; ഇവിടെ കുറഞ്ഞ ശിക്ഷ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions