സിനിമ

മള്‍ട്ടിപ്ലക്സിലെ സിനിമ ടിക്കറ്റ് കൊള്ള; പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍, ഐനോക്സ് തിയറ്ററുകള്‍ക്കെതിരെ ഹൈക്കോടതി

മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടി. തിരക്ക് കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി കോട്ടയം സ്വദേശി മനു നായര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്ന സമയത്താണ് നിരക്ക് കൂട്ടുന്നതെന്നും കേരള സിനിമാസ് റഗുലേഷന്‍ നിയമത്തിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു.


മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതിനു മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങളൊന്നും നിലവിലില്ല. ആവശ്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. രാജ്യത്തെ പ്രമുഖ തിയറ്റര്‍ ശൃംഖലകളായ പിവിആര്‍, സിനിപോളിസ്, കാര്‍ണിവല്‍ സിനിമ, ഐനോക്സ് തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. 1958ലെ കേരള സിനിമാസ് (നിയന്ത്രണ) നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതരുടെ മേല്‍നോട്ടമോ പൊതുവായ അനുമതിയോ ഇല്ലാതെയാണ് തിയറ്ററുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു.

അയല്‍ സംസ്ഥാനങ്ങളില്‍ ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നത് തടയാന്‍ സംവിധാനങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അധികനിരക്ക് ഈടാക്കുന്നത് തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര സര്‍ക്കാരുകളും മദ്രാസ് ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്. വിനോദമെന്ന നിലയ്ക്ക് എല്ലാവര്‍ക്കും താങ്ങാനാകുന്ന നിരക്ക് ഈടാക്കണമെന്നാണ് അവിടങ്ങളിലെ നയമെന്നും വിനോദോപാധിയെന്ന നിലയില്‍ സിനിമ കാണാനുള്ള ചെലവ് എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്നതാകണമെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions